മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം: വോളണ്ടിയര്‍ പരിശീലനം
തിരുവനന്തപുരം: കേരളത്തെ സമ്പൂര്‍ണ മാലിന്യരഹിത സംസ്ഥാനമാക്കി മാറ്റാനുള്ള സമഗ്ര ശുചിത്വ-മാലിന്യ സംസ്കരണ പരിപാടിയുടെ ഭാഗമായി സംസ്ഥാന ഹരിതകേരളം മിഷന് വിവിധ തലങ്ങളില്‍ സംഘടിപ്പിച്ചു വരുന്ന പരിശീലന പരിപാടികളില്‍ വാര്‍ഡുതല പരിശീലനം പൂര്‍ത്തിയായതായി മിഷന് എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍ സീമ അറിയിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി ടീച്ചര്മാര്, ആശാവര്‍ക്കര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, രാഷ്ട്രീയ സാമൂഹ്യപ്രവര്‍ത്തകര്‍, വിരമിച്ച ജീവനക്കാര്‍ തുടങ്ങിയവര്‍ക്കാണ് കിലയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കിയത്.
പരിശീലനം പൂര്‍ത്തിയാക്കിയവരാണ് വിവരശേഖരണത്തിനും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഈ മാസം 6 മുതല്‍ 13 വരെ വീടുകള്‍ സന്ദര്‍ശിക്കുന്നത്. 15ന് നടക്കുന്ന മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം എന്ന പ്രഖ്യാപനത്തിനു മുന്നോടിയായി ഈ മാസം 6ന് ഗൃഹസന്ദര്‍ശനം ആരംഭിക്കും. വോളണ്ടിയര്‍മാരുടെ യോഗം നാളെ ചേരും. ഗൃഹസന്ദര്‍ശന വേളയില്‍ നല്‍കാനുള്ള രേഖകള്‍ യോഗത്തില്‍ വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."