കാട്ടാക്കടയില്‍ നടത്തിയ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സമാപിച്ചു
കാട്ടാക്കട: കാട്ടാക്കടയില്‍ നടത്തിയ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് മാമാങ്കത്തിന് തിരശീല വീണു. കോസ്റ്റല്‍ വാറിയേഴ്‌സ് ജേതാക്കള്‍. സിംസ് ഇലവന്‍ കാട്ടാക്കട റണ്ണര്‍ അപ്പ് ആയി.
നാല്പത്തിനായിരവും ഇരുപതിനായിരവും യഥാക്രമം സമ്മാന തുകയും നേടി. മയരറ 360 അംഗം ഗോകുല്‍ എമര്‍ജിങ് പ്ലേയര്‍(ബാറ്റിങ്) ട്രോഫിയും സനു ബെസ്റ്റ് ക്യാച്ച് ട്രോഫിയും നേടി,ഇന്‍ഫാന്ററി 11 അംഗം ഉമേഷ് പവര്‍ ഹീറ്റര്‍(ബാറ്റിങ്) ട്രോഫി കരസ്ഥമാക്കി. കമ്മട്ടി പാടം അംഗം സജികുമാര്‍ മികച്ച ബൗളര്‍ ആയി,കോസ്റ്റല്‍ വാറിയറിലെ അല്‍ ദുജാന്‍ മികച്ച ബാറ്റ്‌സ്മാനയി. മാന്‍ ഓഫ് സീരിയസിനുള്ള പ്രദീപ് തൂങ്ങാമ്പാറ മെമ്മോറിയല്‍ ട്രോഫിയും അല്‍ ദുജാന്‍ കരസ്ഥമാക്കി.
ലീഗില്‍ പങ്കെടുത്ത ടീമുകള്‍ക്കും പ്രത്യേകം ട്രോഫി നല്‍കി. കുച്ചപ്പുറം ഷെമി രവീന്ദ്രന്റെ അധ്യക്ഷതയില്‍ കാട്ടാക്കടയില്‍ ചേര്‍ന്ന പൊതു യോഗത്തില്‍ യൂത്ത് കമ്മിഷന്‍ അംഗം അഡ്വ.ഐ സാജു ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സി.പി.ഐ ഏരിയാ കമ്മിറ്റി അംഗം വിജയകുമാര്‍,ഡി.സി. സി ജനറല്‍ സെക്രട്ടറിയും കട്ടക്കോട് സഹകരണ ബാങ്ക് പ്രസിഡന്റുമായ എസ്. സുബ്രഹ്മണ്യ പിള്ള, ബി.ജെ.പി പഞ്ചായത് ജനറല്‍ സെക്രട്ടറി രതീഷ്,ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ ,ശ്രീ കുട്ടി അസ്സോസിയേറ്റ്‌സ് എം.ഡി ബിജു എസ് നായര്‍ വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും ട്രോഫികളും നല്‍കി ആദരിച്ചു. പ്രോഗ്രാം കോഡിനേറ്റര്‍ പ്രകാശ്,വൈസ് പ്രസിഡന്റ് അനീഷ്,സെക്രട്ടറി ഉമേഷ് സംസാരിച്ചു. നവംബര്‍ ആറിന് കാട്ടാക്കട മേഖലയിലെ താരങ്ങള്‍ക്കായി നടന്ന ലേലത്തില്‍ നിന്നാണ് കളിക്കാരെ തെരഞ്ഞെടുത്തത്. ഐ.പി. എല്‍ മാതൃകയില്‍ ക്രമീകരിച്ചിരിച മത്സരം കാട്ടാക്കടയില്‍ ക്രിക്കറ്റ് പ്രേമികള്‍ക്കും ആസ്വധകര്‍ക്കും പുതു അനുഭവമായി. കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് മൈതാനത്തില്‍ അഡ്വ.ഐ.ബി സതീഷ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ച കാട്ടാക്കട പ്രീമിയര്‍ ലീഗ് രണ്ട് ദിവസമായിട്ടാണ് സീസണ്‍ ഒന്നു നടന്നത്. 105 കളിക്കാരില്‍ ഓരോ കളിക്കാര്‍ക്കും അടിസ്ഥാന വിലയായി 500 ആണ് നിശ്ചയിച്ചിരിന്നത്. ടീം ഉടമകള്‍ അവര്‍ക്ക് ഇഷ്ടമുള്ളവരെ ലേലത്തിലൂടെ സ്വന്തമാക്കി ആണ് കളത്തില്‍ ഇറക്കിയത്. കാട്ടാക്കട താലൂക്കില്‍ ഉള്‍പ്പെട്ട കളിക്കാരെയാണ് ആദ്യ സീസണിലെ മത്സരത്തില്‍ പങ്കെടുപ്പിച്ചത് .എഴു ടീമുകള്‍ മത്സരത്തിന് പങ്കെടുത്തു. കോ ര്‍ഡിനേറ്റര്‍ പ്രകാശ്,സെക്രട്ടറി ഉമേഷ്, പ്രസിഡന്റ് അനീഷ്,ട്രെഷറര്‍ ശ്രീജേഷ്,വൈസ് പ്രസിഡന്റ് അനീഷ് ഖാന്‍,ജോയിന്റ് സെക്രട്ടറി ശ്യാം ദിലീപ് ,അഭിലാഷ്,അഖില്‍,സജികുമാര്‍,ശിവന്‍,എന്നിവരുള്‍പ്പെട്ട കമ്മിറ്റിയുടേതാണ് നിയന്ത്രണം.
ഷെമി രവീന്ദ്രന്‍,അനീഷ്,കണ്ണന്‍,വിപിന്‍,സാനു,രാഹുല്‍ ഗോപി എന്നിവരാണ് മൈതാന നിയന്ത്രണം നടത്തിയത്. നല്ലൊരു തുക തന്നെ ചിലവായ മത്സരത്തിന് സ്‌പോന്‍സര്‍ ഷിപ്പിലൂടെയും മറ്റുമാണ് തുക കണ്ടെത്തിയത്. ഒരു ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളാണ് പ്രഖ്യാപിച്ചിരിന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."