HOME
DETAILS

കോങ്ങാട് ബസ്സ്റ്റാന്‍ഡിനകത്ത് മേല്‍ക്കൂരയില്ല: യാത്രക്കാര്‍ പൊരിവെയിലത്ത്

  
backup
December 11, 2018 | 6:19 AM

%e0%b4%95%e0%b5%8b%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%ac%e0%b4%b8%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b4%bf

കോങ്ങാട്: പാലക്കാട് -ചെര്‍പ്പുളശ്ശേരി സംസ്ഥാന പാതയിലെ പ്രധാനകേന്ദ്രമായ കോങ്ങാട് നഗരത്തിലെ ബസ് സ്റ്റാന്റില്‍ മേല്‍ക്കൂരയില്ലാത്തത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. നൂറുകണക്കിനു ബസുകളും ആയിരക്കണക്കിനു യാത്രക്കാരും വന്നുപോകുന്ന സ്റ്റാന്റിനകത്തെ മേല്‍ക്കൂര നിര്‍മ്മാണം കാലങ്ങളായി കടലാസില്‍ ഒതുങ്ങിയിരിക്കുകയാണ്.
സ്റ്റാന്റിനകത്ത് കാത്തിരിപ്പുകേന്ദ്രങ്ങളുണ്ടെങ്കിലും ഇരുഭാഗവും സ്ത്രീകള്‍ കൈയടക്കിയതിനാല്‍ പുരുഷന്‍മാര്‍ വെയിലത്തു നില്‍ക്കേണ്ട ഗതികേടിലാണ്. പാലക്കാടുനിന്ന് ചെര്‍പ്പുളശ്ശേരി, ശ്രീകൃഷ്ണപുരം, ഒറ്റപ്പാലം, തൃശ്ശൂര്‍, കല്ലടിക്കോട്, പുലാപ്പറ്റ എന്നിവടങ്ങളിലേയ്ക്കും തിരിച്ചും നിരവധി ബസുകളാണ് ദിനംപ്രതി വന്നു പോകുന്നത്. പലപ്പോഴും യാത്രക്കാര്‍ നിര്‍ത്തിയിടുന്ന ബസുകളുടെ തണലിലാണ് നില്‍ക്കുന്നത്. പാലക്കാട്- ചെര്‍പ്പുളശ്ശേരി ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ സ്റ്റാന്റില്‍ കയറിയാല്‍ ഉടന്‍ പോകുമെന്നിരിക്കെ യാത്രക്കാര്‍ കാത്തിരിപ്പുകേന്ദ്രത്തില്‍ നില്‍ക്കാതെ പുറത്താണ് നില്‍ക്കുന്നത്. തിങ്കളാഴ്ച ദിവസം കോങ്ങാട് ചന്തനടക്കുന്നതിനാല്‍ സ്റ്റാന്റിനകം വ്യാപാരികളുടെയും ചന്തയ്ക്കു വരുന്നവരുടെയും തിരക്കാണ്. ദീര്‍ഘദൂര ബസുകളും കൂടുതല്‍ സമയം കഴിഞ്ഞുപോകുന്ന മറ്റുബസുകളും സ്റ്റാന്റില്‍ പലയിടത്തായിട്ടാണ് നിര്‍ത്തിയിടുന്നത്. സ്റ്റാന്റിനകത്തെ ഭൂരിഭാഗം സ്ഥലവും ഒഴിഞ്ഞുകിടക്കുന്നതിനാല്‍ മേല്‍ക്കൂര നിര്‍മാണത്തിന് പഞ്ചായത്ത് മനസുവെക്കണം. മേല്‍ക്കൂര സാധ്യമായാല്‍ കൂടുതല്‍ യാത്രക്കാര്‍ക്കും ബസുകള്‍ക്കും വെയിലും മഴയും കൊള്ളാതെ നില്‍ക്കാനാവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ തന്നെ... ഇന്ന് ആറിടത്ത് യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ് 

Kerala
  •  a month ago
No Image

പശ്ചിമ ബംഗാളിൽ ബക്രീദ് അവധി ഒറ്റദിവസമാക്കി വെട്ടിക്കുറച്ചു ഉത്തരവിറക്കി ബി.ജെ.പി സർക്കാർ; ന്യൂനപക്ഷ വേട്ടയെന്ന് പ്രതിപക്ഷം

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  a month ago
No Image

ലെബനനിൽ ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ തുടരും; യു.എസുമായുള്ള ചർച്ചകൾക്കിടയിലും നിലപാട് വ്യക്തമാക്കി ഇറാൻ

International
  •  a month ago
No Image

കൊല്ലത്ത് മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു, രണ്ട് പേർ കസ്റ്റഡിയിൽ

crime
  •  a month ago
No Image

കൗൺസിലിങ്ങിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ സൈക്കോളജിസ്റ്റ് പിടിയിൽ

Kerala
  •  a month ago
No Image

കൊക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടിച്ച നടപടി: കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  a month ago
No Image

കിരീടം നേടിയത് ആഴ്സണൽ, പക്ഷെ പുരസ്കാരം യുണൈറ്റഡിന്! പ്രീമിയർ ലീഗ് അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വൻ വിവാദം

Football
  •  a month ago
No Image

അപരിചിതരില്‍നിന്ന് പാനീയങ്ങള്‍ വാങ്ങരുത്; പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ബഹ്‌റൈന്‍ അധികൃതര്‍

bahrain
  •  a month ago
No Image

വളാഞ്ചേരിയിൽ പിതാവിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പതിനേഴുകാരൻ മരിച്ചു

Kerala
  •  a month ago