HOME
DETAILS
MAL
പിറവം പള്ളിക്കേസ്: ഹൈക്കോടതി ഡിവിഷന് ബെഞ്ച് പിന്മാറി
backup
December 11 2018 | 10:12 AM
കൊച്ചി: പിറവം പള്ളിക്കേസ് കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റിസ് പി.ആര്. രാമചന്ദ്രമേനോനും ജസ്റ്റിസ് ദേവന് രാമചന്ദ്രനും ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന് ബെഞ്ച് പിന്മാറി. ജസ്റ്റിസ് ദേവന് രാമചന്ദ്രന് മുന്‍പ് സഭാ തര്‍ക്കം സംബന്ധിച്ച കേസില്‍ ഹാജരായിട്ടുണ്ടെന്നു കേസില്‍ കക്ഷിചേരാനെത്തിയവര് തടസം ഉന്നയിച്ച പശ്ചാത്തലത്തിലാണ് പിന്മാറ്റം.
കോടതിയുടെ നിഷ്പക്ഷത ഭാവിയില്‍ ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് പിന്മാറ്റം എന്നാണ് ഇതേക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം. പുതിയ ബെഞ്ച് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് തീരുമാനം എടുക്കും.
നേരത്തെ യാക്കോബായ സഭയുടെ അഭിഭാഷകനായ ജസ്റ്റിസ് ദേവന് രാമചന്ദ്രന് ജഡ്ജി ആയി എത്തിയപ്പോള്‍തന്നെ ആര്‍ക്കെങ്കിലും ആക്ഷേപമുണ്ടോയെന്ന് ചോദ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ അന്ന് ഇരുവിഭാഗവും വിശ്വാസം രേഖപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."