മഹറിനൊപ്പം മരവും നല്‍കി: മാതൃകയായി മംഗല്യം
എടച്ചേരി: നിക്കാഹിന് ശേഷം പെണ്ണിന്റെ വീട്ടിലേക്ക് 'പുതിയാപ്പിള'യും കൂട്ടുകാരുമെത്തിയത് പതിനൊന്ന് മിസ്‌ക്കാലിന്റെ സ്വര്‍ണാഭരണവും കൊണ്ട് മാത്രമായിരുന്നില്ല. ഭാവിയില്‍ പെണ്‍ വീട്ടുകാര്‍ക്ക് സ്‌നേഹത്തണലേകാന്‍ ഒരു ' മരച്ചെടി' കൂടി കരുതിയിരുന്നു അവര്‍.
മഹര്‍ കൈമാറ്റത്തിന് ശേഷം പെണ്ണിന്റെ പിതാവിന് ഈ പരിസ്ഥിതി സമ്മാനം ഏല്‍പിച്ചതാകട്ടെ തന്റെ മകള്‍ക്ക് എന്നും തണലാകേണ്ട വരന്‍ തന്നെയാണ്. ഓര്‍ക്കാട്ടേരി സ്വദേശിയായ കസ്തൂരിക്കുനി യാസറിന്റെയും വടകര മേപ്പയില്‍ സൈനുദ്ദീന്റെ മകള്‍ ലസ്‌നയും തമ്മിലുളള വിവാഹ ചടങ്ങിലാണ് പരിസ്ഥിതി സ്‌നേഹം പ്രകടമായ ഈ 'തണല്‍മരം' കൈമാറല്‍ നടന്നത്. വിവാഹ സുദിനത്തില്‍ ഭാര്യാ പിതാവിന് പരിസ്ഥിതി സ്‌നേഹത്തിന്റെ ഭാഗമായി 'സ്‌നേഹ മരം' കൈമാറുക വഴി യുവ സമൂഹത്തിനിടയില്‍ അന്യം നിന്ന് പോകുന്ന പരിസ്ഥിതി സ്‌നേഹം തിരികെ കൊണ്ടു വരികയായിരുന്നു യാസര്‍.
ദാമ്പത്യവല്ലരിയില്‍ വിരിയുന്ന മൊട്ടുകള്‍ക്കൊപ്പം ഈ മരം പുഷ്പിക്കുന്ന കാഴ്ചയ്ക്ക് കൂടി കാത്തിരിക്കുകയാണ് ഇരുവീട്ടുകാരും. ചടങ്ങില്‍ മണവാളന്റെ അടുത്ത സുഹൃത്തുക്കളായ നിജാസ്, ജുനൈദ്, റംസിക് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."