വിളപ്പിലില്‍ ഭിന്നശേഷിക്കാരുടെ പനി മരണം; ആരോഗ്യ വകുപ്പ് നിഷ്‌ക്രിയം
കാട്ടാക്കട : പത്തുദിവസത്തിനിടെ വിളപ്പിലില്‍ പനിമരണം നാലായി. കടുത്ത പനിയെ തുടര്‍ന്ന് മരിച്ചവര്‍ നാലും ഭിന്നശേഷിക്കാര്‍. ആരോഗ്യ വകുപ്പ് നിഷ്‌ക്രയം.
കഴിഞ്ഞ ദിവസം മുളയറ ഭഗവതിപുരം കരിക്കകത്തില്‍ വടക്കുംകര വീട്ടില്‍ വിജയന്‍ ഉഷ ദമ്പതികളുടെ മകന്‍ വിനു (30) ആണ് ഏറ്റവുമൊടുവില്‍ മരിച്ചത്. മരിച്ചവരില്‍ ഒരാള്‍ക്ക് എച്ച്1 എന്‍1 ആണെന്ന് സ്ഥിരീകരണം. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാതെ ആരോഗ്യ വകുപ്പ് നിഷ്‌ക്രിയത്വം പാലിക്കുന്നതായാണ് ആക്ഷേപം.
ഇക്കഴിഞ്ഞ 30 ന് വിളപ്പില്‍ശാല ചെക്കിട്ടപ്പാറ പൂവണംവിള പ്രസാദ് സിമി ദമ്പതികളുടെ മകന്‍ പത്ത് വയസുകാരന്‍ ജിതന്‍ എസ്. പ്രസാദിന്റേതാണ് പനി ബാധിച്ചുള്ള പഞ്ചായത്തിലെ ആദ്യ മരണം. ഭിന്നശേഷിക്കാരനായ ഈ കുട്ടിക്ക് എച്ച്1 എന്‍1 ആണെന്ന് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലങ്ങളിലൂടെ സ്ഥിരീകരിക്കപ്പെട്ടു. മരണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നല്‍കി ആരോഗ്യ പ്രവര്‍ത്തകര്‍ തങ്ങളുടെ ജോലി അവസാനിപ്പിച്ചു.
പ്രതിരോധ നടപടികളൊന്നും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. മൂന്നു ദിവസം മുന്‍പ് വിളപ്പിലില്‍ ഒരേ ദിവസം രണ്ട് ഭിന്നശേഷിക്കാരാണ് മരിച്ചു വീണത്.
പേയാട് കാട്ടുവിള കല്ലുവരമ്പ് ചരുവിള പുത്തന്‍വീട്ടില്‍ ചന്ദ്രന്‍ വസന്ത ദമ്പതികളുടെ മകന്‍ ദേവകുമാര്‍ (37), മുളയറ കാര്‍ത്തികയില്‍ മധുസൂദനന്‍ പിള്ള വത്സ ദമ്പതികളുടെ മകന്‍ വിപിന്‍ (32) എന്നിവരാണ് പനിയെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച മരിച്ചത്.
കടുത്ത പനിയെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ദേവകുമാറിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രോഗം ഗുരുതരമായി. രാത്രി 10 ന് മരണം സംഭവിക്കുകയായിരുന്നു. വിപിന്‍ ഒരാഴ്ചയായി മെഡിക്കല്‍ കോളജിലെ പനി വാര്‍ഡില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ എട്ടിന് രോഗം മൂര്‍ശ്ചിച്ച് മരിക്കുകയായിരുന്നു.പൊതുവെ പ്രതിരോധശേഷി കുറവുള്ളവരാണ് ഭിന്നശേഷിക്കാര്‍. ഇവര്‍ക്ക് രോഗം ബാധിച്ചാല്‍ അടിയന്തിര ശ്രദ്ധ പാലിക്കണം. രോഗം പടരാതിരിക്കാന്‍ പ്രത്യേക കരുതല്‍ വേണം. ആരോഗ്യ വകുപ്പ് ഇതൊക്കെ ലാഘവത്തോടെ കാണുന്നുവെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."