ബാവിക്കര പദ്ധതി പ്രദേശത്തു നിന്നു വന്‍ മണലൂറ്റ്
ബോവിക്കാനം: ബാവിക്കര ശുദ്ധജല വിതരണ പദ്ധതി പ്രദേശത്തു നിന്നു വന്‍ തോതില്‍ മണലൂറ്റ്. പദ്ധതിക്കായി പുഴയില്‍ പണിത തൂണുകള്‍ക്ക് അടുത്തു നിന്നാണ് മണല്‍ കടത്തുന്നത്. പകല്‍ സമയങ്ങളില്‍ മണല്‍ കൂട്ടിയിടുകയും രാത്രികാലങ്ങളില്‍ ഊടുവഴികളിലൂടെ കടത്തുകയുമാണു ചെയ്യുന്നത്. മണല്‍ക്കടത്ത് നിര്‍ബാധം നടക്കുമ്പോഴും പൊലിസ് ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ല.
ബാവിക്കര ശുദ്ധജല വിതരണ പദ്ധതി പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. ബാവിക്കര പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിലാണു പദ്ധതി പ്രദേശത്ത് നിന്നു വന്‍ തോതില്‍ മണലൂറ്റ് തുടങ്ങിയിരിക്കുന്നത്. ഈ രീതിയില്‍ മണലൂറ്റു നടന്നാല്‍ തൂണുകള്‍ പോലും തകര്‍ന്നു വീഴാന്‍ സാധ്യതയുണ്ട്.
രാത്രികാലങ്ങളില്‍ നിരവധി ലോറികളാണ് ബാവിക്കര പദ്ധതി പ്രദേശത്തു തമ്പടിച്ചു മണല്‍ കടത്തുന്നത്. മണല്‍ക്കടത്തിനെതിരേ പ്രതികരിക്കുന്നവരെ മണല്‍ മാഫിയ ഭീഷണിപ്പെടുത്തുന്നതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
ബാവിക്കര പദ്ധതിയുടെ കരഭാഗത്തെ മണലാണ് ഇപ്പോള്‍ കടത്തിക്കൊണ്ടു പോകുന്നത്. നിലവില്‍ വേനല്‍ക്കാലം ആരംഭിച്ച് കുറച്ചു കഴിയുമ്പോള്‍ തന്നെ ബാവിക്കരയില്‍ ഉപ്പുവെള്ളമാകാറുണ്ട്. ഈ രീതിയില്‍ മണലൂറ്റു നടന്നാല്‍ വരും വര്‍ഷങ്ങളില്‍ ഉപ്പുവെള്ളം നേരത്തെയെത്തുമെന്നാണു പരിസരവാസികള്‍ പറയുന്നത്.
ബാവിക്കര പദ്ധതി പ്രദേശത്തെ മണലൂറ്റ് തടയാന്‍ പ്രദേശത്ത് പൊലിസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
സ്ഥിരം പൊലിസ് എയ്ഡ് പോസ്റ്റ് വന്നാല്‍ പ്രശ്‌നത്തിനു പരിഹാരമാവുമെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."