ആര്‍.എസ്.എസ് ആസൂത്രിതമായി ആക്രമണം നടത്തുകയാണ്: കോടിയേരി
തിരുവനന്തപുരം: സമാധാനം നിലനിര്‍ത്താന്‍ സി.പി.എമ്മിന്റെ ഭാഗത്തു നിന്ന് എല്ലാ സഹകരണങ്ങളുമുണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിലെങ്ങും ആര്‍.എസ്.എസ് ആസൂത്രിതമായി ആക്രമണം നടത്തുകയാണ്.
സംസ്ഥാന ഭരണത്തെ അസ്ഥിരപ്പെടുത്താനാണ് അമിത്ഷാ ശ്രമിക്കുന്നത്. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള സര്‍ക്കാരിനെയല്ല ആദ്യം പിരിച്ചു വിടേണ്ടത് ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയാണ്. കേന്ദ്രം കേരളത്തിന് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കുന്നില്ല. കേരളത്തെക്കുറിച്ച് തെറ്റായ കാര്യങ്ങളാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നത്.
സഭ പിരിച്ചുവിടണമെന്ന് പറയുന്നവര്‍ ഒ രാജഗോപാലിനോട് വിരോധമുള്ളവരാണ്.
കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആര്‍.എസ്.എസിന്റെ സ്വപ്‌നം വ്യാമോഹമാണെന്നും ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."