മുത്തൂറ്റിന് മുന്നില്‍ സമരം; ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ ശ്രമിച്ച എസ്.ഐക്ക് മര്‍ദനം
തൊടുപുഴ: ജീവനക്കാരെ സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട് തൊടുപുഴയിലെ മുത്തൂറ്റ് സ്ഥാപനത്തിന് മുന്നില്‍ സി.പി.എം സമരം നടത്തി. സമരവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാന്‍ ശ്രമിച്ച തൊടുപുഴ എസ്.ഐ ജയകുമാറിന് മര്‍ദനമേറ്റു.
ഇന്നലെ രാവിലെ മുത്തൂറ്റിന്റെ മങ്ങാട്ടുകവലയിലെ മേഖലാ ഓഫിസിനു മുന്നിലേക്ക് നാല്‍പതോളം ജീവനക്കാര്‍ പ്രകടനമായെത്തിയാണ് സമരം നടത്തിയത്. സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്നതിന്റെ ഭാഗമായി വനിതകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ അയല്‍സംസ്ഥാനങ്ങളിലേക്ക് സ്ഥലംമാറ്റുന്നതായി ആരോപിച്ചായിരുന്നു സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം.
ഓഫിസിനു മുന്നില്‍ സി.പി.എം ഏരിയ സെക്രട്ടറി ടി ആര്‍ സോമന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്താന്‍ തുടങ്ങുമ്പോള്‍ തൊടുപുഴ എസ്.ഐ ജയകുമാര്‍ തടഞ്ഞു. സ്ഥാപനത്തിന്റെ 50 മീറ്റര്‍ ചുറ്റളവില്‍ സമരപരിപാടികള്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവുണ്ടെന്ന് എസ്.ഐ ചൂണ്ടിക്കാട്ടി.
ഉത്തരവ് ലംഘിച്ചാല്‍ അറസ്റ്റ് ചെയ്ത് നീക്കേണ്ടി വരുമെന്ന് എസ്.ഐ മുന്നറിയിപ്പ് നല്‍കി. ഇതോടെ സി.പി.എം പ്രവര്‍ത്തകര്‍ പൊലിസുമായി വാക്കേറ്റവും നേരിയ തോതില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെയാണ് എസ്.ഐ ജയകുമാറിന് മര്‍ദനമേറ്റത്.
ഇതേ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരുമായി എസ്.ഐ ബന്ധപ്പെട്ടു.
ഉന്നതതല നിര്‍ദേശത്തെ തുടര്‍ന്ന് സമരം ഉദ്ഘാടനം ചെയ്യാന്‍ സി.പി.എം പ്രവര്‍ത്തകരെ അനുവദിച്ചു. ഇതിനു ശേഷം സമരം ചെയ്ത ജീവനക്കാരെ പൊലിസ് അറസ്റ്റ് ചെയ്ത് തൊടുപുഴ പൊലിസ് സ്‌റ്റേഷനില്‍ എത്തിച്ചു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു. സംസ്ഥാനമൊട്ടാകെ മുത്തൂറ്റ് സ്ഥാപനത്തില്‍ നിന്നും 125 പേരെ സ്ഥലംമാറ്റിയതായി സി.പി.എം നേതാക്കള്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് സ്ഥാപനത്തിലെ ജീവനക്കാര്‍ കേരള സ്‌റ്റേറ്റ് െ്രെപവറ്റ് ചിറ്റ് ആന്റ് ഫിനാന്‍സ് എംപ്ലോയീസ് യൂനിയന്‍ എന്ന സംഘടന രൂപീകരിച്ച് സി.ഐ.ടി.യുവില്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തനം നടത്തി വരികയാണ്. സംഘടനാനേതാക്കളായ അനീഷ് ഡി. നായര്‍,അനില്‍കുമാര്‍, ബിജു എന്നിവരും ധര്‍ണയില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."