HOME
DETAILS

അങ്കണവാടിക്ക് സമീപം ആക്രി ഗോഡൗണിന് അനുമതി; പ്രതിഷേധം ശക്തമായതോടെ പഞ്ചായത്ത് അനുമതി റദ്ദാക്കി

  
backup
December 12 2018 | 07:12 AM

%e0%b4%85%e0%b4%99%e0%b5%8d%e0%b4%95%e0%b4%a3%e0%b4%b5%e0%b4%be%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%ae%e0%b5%80%e0%b4%aa%e0%b4%82-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0

പട്ടാമ്പി: അങ്കണവാടിക്ക് സമീപം ആക്രി ഗോഡൗണിന് അനുമതി നല്‍കിയതിനെതിരേ പ്രതിഷേധം ശക്തമായതോടെ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ അനുമതി നല്‍കിയത് റദ്ദാക്കി.
ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ 10 ാം വാര്‍ഡില്‍ വാടനാംകുറുശ്ശി മേഞ്ചിത്തറയില്‍ സ്‌ക്രാപ് യൂനിറ്റ് ആരംഭിക്കാന്‍ സ്വകാര്യ വ്യക്തി പഞ്ചായത്ത് അനുമതിക്കായി അപേക്ഷിച്ചിരുന്നത്. സമീപത്തായി അങ്കണവാടിയും പ്രവര്‍ത്തിക്കുന്നുണ്ട്. നാട്ടുകാര്‍ പ്രതിഷേധിച്ചതോടെയാണ് പഞ്ചായത്ത് അനുമതി റദ്ദാക്കിയത്. എന്നാല്‍, പഞ്ചായത്തിലെ കാരക്കാട് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ആക്രി വ്യാപാര സ്ഥാപാനങ്ങളെക്കുറിച്ച് കഴിഞ്ഞ വര്‍ഷം വലിയ പരാതി ഉയര്‍ന്നിരുന്നു.
ഡെങ്കിപ്പനി അടക്കമുള്ള രോഗങ്ങള്‍ പടരാന്‍ ആക്രി വ്യാപാരം കാരണമാണെന്നാരോപിച്ച് പഞ്ചായത്തും പൊലിസും റവന്യു വകുപ്പുമെല്ലാം പഞ്ചായത്തിലെ ആക്രി വ്യാപാരത്തിനെതിരേ നടപടി ശക്തമാക്കിയിരുന്നു.
വ്യാപാരം വാടാനാംകുറുശ്ശി ഭാഗത്തേക്കും വ്യാപിപ്പിക്കാനുള്ള ശ്രമം തടയാന്‍ നാട്ടുകാര്‍ തീരുമാനിക്കുകയും ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. പരിശോധന നടത്തിയ പൊലിസും ആരോഗ്യ വകുപ്പുമെല്ലാം ആക്രിവ്യപാരം ജനവാസമേഖലയില്‍ തുടങ്ങുന്നതിന് എതിര്‍പ്പ് പ്രകടിപ്പിച്ച റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതേ തുടര്‍ന്നാണ് വാര്‍ഡ് അംഗം കെ. ഉണ്ണിക്കൃഷ്ണന്‍ പ്രശ്‌നം പഞ്ചായത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. വിഷയം ചര്‍ച്ചചെയ്ത പഞ്ചായത്ത് ഭരണസമിതി ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിക്കുകയും ആക്രിവ്യാപാര യൂനിറ്റിന് പ്രവര്‍ത്തനാനുമതി നല്‍കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. പഞ്ചായത്തിന്റെ തീരുമാനത്തെ പ്രദേശവാസികള്‍ യോഗം ചേര്‍ന്ന് അഭിനന്ദിച്ചു. വാര്‍ഡ് അംഗം കെ. ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷനായി. വ്യാപാരത്തിനായി സ്ഥാപിച്ച കെട്ടിടം അടച്ചുപൂട്ടാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago
No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; നാളെ പുലര്‍ച്ച മുതല്‍ കേരളാ തീരത്ത് റെഡ് അലര്‍ട്ട്

Kerala
  •  2 months ago
No Image

ദുബൈ; നാല് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനനിരക്ക് വർധിപ്പിച്ചു

uae
  •  2 months ago
No Image

സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടും; വിദ്യാഭ്യാസ മന്ത്രി 

Kerala
  •  2 months ago
No Image

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഗള്‍ഫ് എയര്‍

bahrain
  •  2 months ago
No Image

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം 

Kerala
  •  2 months ago
No Image

ദുബൈ; അശ്രദ്ധമായി റോഡ് മുറിച്ചുകടക്കൽ: 37 പേർക്ക് കനത്ത പിഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; നാളെ സ്‌കൂളുകൾക്കും പ്രൈവറ്റ് സ്ഥാപനങ്ങളടക്കമുള്ളവയ്ക്കും അവധി

oman
  •  2 months ago