വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍; കൊടികുത്തിമല ഒരുങ്ങി
കരിങ്കല്ലത്താണി: 'ജില്ലയുടെ ഊട്ടി' എന്നറിയപ്പെടുന്ന കൊടുകുത്തിമല ഇക്കോടൂറിസം വിനോദ സഞ്ചാരികള്‍ക്കായി ഒരുങ്ങുന്നു. സമുദ്രനിരപ്പില്‍ നിന്ന് 1500 അടി ഉയരത്തില്‍ ഊട്ടിക്കു സമാനമായ കാലാവസ്ഥയാണ് ഇവിടെ. ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ ഇവിടെ പുരോഗമിക്കുകയാണ്. നിരീക്ഷണ ഗോപുരത്തില്‍ നേരത്തേതില്‍ നിന്നും വ്യത്യസ്തമായി സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്.
ഫോറസ്റ്റ് ഔട്ട്‌സ്റ്റേഷന്‍ നിര്‍മാണവും കൊടുകുത്തിമലയുടെ താഴ്‌വാരത്ത് അമിനിറ്റി സെന്റര്‍ നിര്‍മാണവും പൂര്‍ത്തിയാക്കി പ്ലമ്പിങ്, ഫ്‌ളോറിങ് ജോലികളാണ് ബാക്കിയുള്ളത്. ടിക്കറ്റ് കൗണ്ടര്‍, ഇക്കോഷോപ്പ്, കഫെറ്റിരിയ എന്നിവര്‍ക്ക് പുറമെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി രണ്ടുവീതം ശുചിമുറികളും അമിനിറ്റി സെന്ററിലുണ്ടാകും. ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി രണ്ടു ചെക്ക് ഡാമുകളും നിര്‍മിച്ചിട്ടുണ്ട്. മലയുടെ താഴ്‌വാരത്ത് നിന്നും മുകളിലേക്ക് 1.6 കിലോമീറ്റര്‍ ദൂരത്ത് പരിസ്ഥിതി സൗഹൃദ റോഡും നിര്‍മിച്ചു.
മഞ്ഞളാംകുഴി അലി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ചാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മലയുടെ മുകളിലേക്ക് വൈദ്യുതി എത്തിക്കാനും ശുദ്ധജല ക്ഷാമം പരിഹരിക്കാനുമുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
അമ്മിനിക്കാട് നിന്ന് കൊടുകുത്തിമലയുടെ താഴ്‌വാരം വരെ നേരത്തെ ആറു കോടി രൂപ ചെലവഴിച്ച് റോഡ് നിര്‍മിച്ചത് കൊടുകുത്തിമല വികസനത്തില്‍ നിര്‍ണായകമായി. മെച്ചപ്പെട്ട ഗതാഗത സൗകര്യം ഒരുങ്ങിയതോടെ കൂടുതല്‍ സഞ്ചാരികളെയും ആകര്‍ഷിക്കാന്‍ കഴിഞ്ഞു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന മഞ്ഞളാംകുഴി അലി മുന്‍കൈയെടുത്ത് പ്രത്യേക വികസന ഫണ്ട് ലഭ്യമാക്കിയാണ് റോഡ് നിര്‍മിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."