HOME
DETAILS

വിദേശ നിര്‍മിത മദ്യക്കച്ചവടത്തിന് പിന്നില്‍ അഴിമതിയെന്ന് തിരുവഞ്ചൂര്‍

  
backup
December 12 2018 | 21:12 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%bf%e0%b4%a4-%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b4%9a%e0%b5%8d

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ നിര്‍മിത മദ്യം വില്‍ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനു പിന്നില്‍ കോടികളുടെ അഴിമതിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മദ്യവില്‍പന രംഗത്തെ ആഗോള ഭീമന്‍ എന്നറിയപ്പെടുന്ന ഡിയാജിയോ കമ്പനിക്ക് പിണറായി സര്‍ക്കാര്‍ വന്‍ ഇളവുകള്‍ നല്‍കി. ഇതിനു പിന്നില്‍ വലിയ അഴിമതിയാണ് നടന്നത്. ഇതേക്കുറിച്ച് അന്വേഷണം വേണം.
ലോകത്തിലെ പ്രധാനപ്പെട്ട മദ്യ ബ്രാന്റുകളുടെ വിതരണ കമ്പനിയാണ് ഡിയാജിയോ. ഈ കമ്പനിക്ക് ഇളവുകള്‍ നല്‍കിയതിലൂടെ സര്‍ക്കാര്‍ ഖജനാവിന് കോടികളുടെ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
എക്‌സൈസ് തീരുവ, വെയര്‍ഹൗസ് മാര്‍ജിന്‍, റീട്ടെയില്‍ മാര്‍ജിന്‍, സെയില്‍സ് ടാക്‌സ് എന്നീ ഇനങ്ങളിലാണ് ഡിയാജിയോ കമ്പനിക്ക് ഇളവ് ലഭിച്ചത്. ഒരു കെയ്‌സ് ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് എക്‌സൈസ് ഡ്യൂട്ടിയായി ഈടാക്കുന്നത് 1600 രൂപയാണ്.
ഡിയാജിയോ കമ്പനിക്കുവേണ്ടി വിദേശ നിര്‍മിത മദ്യത്തിന് കേവലം 594 രൂപയായി എക്‌സൈസ് നികുതി കുറച്ചു. ഇതാണ് ആദ്യത്തെ ഇളവ്. വെയര്‍ഹൗസ് മാര്‍ജിനില്‍ മൂന്ന് ശതമാനത്തിന്റെ ഇളവുനല്‍കി. ഇന്ത്യന്‍ മദ്യത്തിന് എട്ടുശതമാനം ഈടാക്കുമ്പോള്‍ വിദേശ നിര്‍മിത മദ്യത്തിന് അഞ്ചുശതമാനമായി കുറച്ചതാണ് അടുത്ത ഇളവ്.
റീട്ടെയില്‍ മാര്‍ജിനില്‍ 17 ശതമാനത്തിന്റെ ഇളവാണ് നല്‍കിയിരിക്കുന്നത്. കേവലം മൂന്ന് ശതമാനം മാത്രം ഡിയാജിയോ നല്‍കിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ മദ്യത്തിന് 20 ശതമാനം വാങ്ങുന്ന സ്ഥാനത്താണിത്.
സെയില്‍ടാക്‌സില്‍ 132 ശതമാനത്തിന്റെ സൗജന്യമാണ് ആഗോള ഭീമനുവേണ്ടി സര്‍ക്കാര്‍ നല്‍കിയത്. ഇന്ത്യന്‍ മദ്യത്തിന് 210 ശതമാനം ഈടാക്കുമ്പോള്‍ ഇവരില്‍ നിന്ന് ഈടാക്കുന്നത് വെറും 78 ശതമാനം മാത്രം.
ഇതിലൂടെ മാത്രം 132 ശതമാനത്തിന്റെ ഇളവ് അനുവദിച്ചു. നേരത്തെ ഇതു സംബന്ധിച്ചുള്ള ഫൈനാന്‍സ് ബില്ലില്‍ താനും വി.ഡി സതീശന്‍, യു. ഉമ്മര്‍ എന്നിവരും വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നതാണ്. എന്നാല്‍, വിയോജനം രേഖപ്പെടുത്തിയിരുന്നില്ലെന്ന് എക്‌സൈസ് മന്ത്രി പച്ചക്കള്ളം പറയുകയാണ്. ഇത് എന്തോ മറച്ചുവയ്ക്കാന്‍ വേണ്ടിയുള്ള മന്ത്രിയുടെ ശ്രമമാണെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago