വൃക്കരോഗിക്ക് സഹായവുമായി വിദ്യാര്‍ഥിനികള്‍
കൊല്ലങ്കോട്: വൃക്കരോഗിയായ ബാലന് സഹായവുമായി വിദ്യാര്‍ഥിനികള്‍. ഋതുലിന്റെ ചികിത്സക്കായി കൊല്ലങ്കോട് യോഗിനിമാതാ ഗേള്‍സ് ഹൈസ്ക്കൂളിലെ വിദ്യാര്‍ഥികളാണ് 30,000 രൂപ സമാഹരിച്ച് നല്‍കിയത്.
രണ്ടുമാസത്തിനകം വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച കൊല്ലങ്കോട് ചെങ്ങംപൊറ്റയിലെ രാഹുല്‍-നിഷ ദമ്പതികളും രണ്ടാമത്തെ മകനാണ് നാലരവയസുള്ള ഋതുല്‍. അമ്മ നിഷ വൃക്കനല്‍കുവാന്‍ തയ്യാറായിട്ടുണ്ട്.
നിര്‍ധന കുടുംബത്തിന് സാമ്പത്തികപ്രതിസന്ധി നിലനില്ക്കുന്നതറിഞ്ഞാണ് യോഗിനിമാതാ ഗേള്‍സ് ഹൈസ്ക്കൂളിലെ ഹര്‍ഷ, പ്രീതി, മനീഷ, ലിഖിത എന്നീ വിദ്യര്‍ഥിനികള്‍ സഹപാഠികളോട് തുക ആവശ്യപെടുകും സമാഹരണം നടത്തുകയും ചെയ്തത്. ഞങ്ങളുടെ കുഞ്ഞനുജന് സാധ്യമാകുന്ന സഹായങ്ങള്‍ ഇനിയും ചെയ്തുകൊടുക്കുമെന്ന് തുക കൈമാറല്‍ ചടങ്ങില്‍ വിദ്യര്‍ഥിനികള്‍ പറഞ്ഞു.
കൊല്ലങ്കോട് പഞ്ചായത്ത് പ്രസിന്റ് ശാലിനി കറുപ്പേഷ്, പ്രധാന അധ്യാപിക ഹേമലത, പി.ടി.എ പ്രസിഡന്റ് ശിവരാമന്, ഋതുല്‍ സഹായനിധി കമ്മിറ്റിയിലെ അംഗങ്ങളായ സഹദേവന്, മോഹന്‍ദാസ്, എ. സാദിഖ്, മോഹനന്, ബാബു, സുരേന്ദ്രന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."