വിഴിഞ്ഞം-പുവാര്‍ റോഡ് പുതിയതുറയില്‍ ഇടിഞ്ഞുതാഴ്ന്നു; ജനം ഭീതിയില്‍
പുവാര്‍: വിഴിഞ്ഞം-പുവാര്‍ റോഡ് പുതിയതുറയില്‍ ഇടിഞ്ഞുതാഴ്ന്നതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഭീതിയില്‍. വിഴിഞ്ഞം-പുവാര്‍ റോഡില്‍ പുതിയതുറക്ക് സമീപത്തെ പ്രധാന റോഡിന്റെ മധ്യഭാഗമാണ് കഴിഞ്ഞദിവസം ഇടിഞ്ഞ് താഴ്ന്നത്.
റോഡിന് കുറുകെ കലുങ്ക് നിര്‍മിച്ചിരുന്ന ഭാഗമാണ് ഇപ്പോള്‍ തകര്‍ന്ന് വന്‍ കുഴിയായി മാറിയത്. ഇതേ തുടര്‍ന്ന് ഈ റോഡ് വഴി കടന്നു പോകുന്ന വാഹനങ്ങള്‍ അപകട ഭീഷണി നേരിടുന്നതായി വാഹന യാത്രികരും നാട്ടുകാരും പറയുന്നു. വാഹനങ്ങള്‍ സഞ്ചരിക്കുമ്പോള്‍ റോഡിന്റെ കൂടുതല്‍ ഭാഗം ഇടിയാന്‍ സാധ്യതയുളളതായും ആക്ഷേപമുയരുന്നു.
ആഴ്ചകള്‍ക്ക് മുന്‍പ് ഇപ്പോള്‍ ഇടിഞ്ഞ് താണ ഭാഗത്ത് ചെറിയ കുഴികള്‍ രൂപപ്പെട്ടിരുന്നു. എന്നാല്‍ അധികൃതരെ വിവരം അറിയിച്ചിട്ടും തിരിഞ്ഞു നോക്കിയിട്ടില്ലാ എന്നും പരാതിയുണ്ട്.
ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ റോഡിന്റെ കൂടുതല്‍ ഭാഗം ഇടിഞ്ഞ് താഴുകയായിരുന്നു.
റോഡ് ഇടിഞ്ഞ് താണ ഭാഗത്തിന് ചുറ്റും ടാര്‍ ബാരലുകള്‍ വച്ചാണ് ഇപ്പോള്‍ സുരക്ഷയൊരുക്കിയിരിക്കുന്നത്.
ഏറെ തിരക്കുളള റോഡില്‍ ടാര്‍ ബാരലുകള്‍ സ്ഥാപിച്ചത് വീണ്ടും അപകട സാധ്യതകള്‍ വര്‍ധിപ്പിക്കുകയും ഗതാഗത കുരുക്ക് രൂക്ഷമാവുകയും ചെയ്തു.
പുവാര്‍ മുതല്‍ പുല്ലുവിള വരെയുളള റോഡ് ഏറെ വീതി കുറവാണ്. ഇതിനാല്‍ ഈ റോഡില്‍ വാഹനാപകടങ്ങള്‍ നിത്യ സംഭവവുമാണ്.
തമിഴ്നാട്ടില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ദേശീയപാതയിലെ തിരക്കില്‍പ്പെടാതെ ഒഴിഞ്ഞ് ബൈപ്പാസിലെത്താന് വിഴിഞ്ഞം-പുവാര്‍ റോഡിലൂടെയാണ് കടന്നു പോകുന്നത്. അമിത ഭാരം കയറ്റിയ കണ്ടെയിനര്‍ ലോറികള്‍ ഉള്‍പ്പെടെ ഈ റോഡ് വഴി കടന്നു പോകുന്നതും റോഡിന്റെ നാശത്തിന് കാരണമാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."