പെരുമ്പാടി ചുരം റോഡ്: ഗതാഗതം പൂര്‍ണതോതില്‍
ഇരിട്ടി: ശക്തമായ മഴയില്‍ റോഡ് ഒഴുകിപ്പോയതിനെത്തുടര്ന്നു ഗതാഗതം നിര്‍ത്തിവച്ച ഇരിട്ടി- വീരാജ്പേട്ട അന്തര്‍സംസ്ഥാന പാതയിലെ പെരുമ്പാടി ചുരം റോഡിലൂടെയുള്ള മുഴുവന്‍ ഗതാഗതവും പുനഃസ്ഥാപിച്ചു. കഴിഞ്ഞദിവസം ചെറുവാഹനങ്ങള്‍ക്കായി റോഡ് തുറന്നുകൊടുത്തിരുന്നെങ്കിലും ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ കടത്തിവിട്ടിരുന്നില്ല. കുടക് പൊതുമരാമത്ത് വകുപ്പിന്റെ പരിശോധനക്ക് ശേഷം ജില്ലാ ഭരണകൂടം മുഴുവന്‍ വാഹനങ്ങള്‍ക്കും വേണ്ടി ഇന്നലെ വൈകുന്നേരം നാലോടെ റോഡ് തുറന്നുകൊടുക്കുകയായിരുന്നു. എന്നാല്‍ 30 ടണ്ണിനു മുകളിലുള്ള ചരക്കു വാഹനങ്ങള്‍ക്ക് നിരോധനം തുടരും. കഴിഞ്ഞ മാസം 20നായിരുന്നു കനത്ത മഴയെത്തുടര്‍ന്ന് പെരുമ്പാടി ചെക്ക്പോസ്റ്റിനു സമീപമുള്ള ജലാശയത്തില്‍ വെള്ളം ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്നു റോഡ് മുപ്പത് മീറ്ററോളം ഒഴുകിപ്പോയത്. ഇതിനെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലയും കുടകുമായുള്ള ബന്ധം പൂര്‍ണമായും വേര്‍പ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."