എല്‍.പി.ജെ ടെര്‍മിനലിനെതിരായ സമരം ശക്തം: നിരോധനാജ്ഞ ലംഘിച്ച പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി
കൊച്ചി: ജനവാസ മേഖലയില്‍ പുതുവൈപ്പില്‍ എല്‍.പി.ജി ടെര്‍മിനല്‍ സ്ഥാപിക്കുന്നതിനെതിരേ സമരമുഖത്തുള്ള നാട്ടുകാരുടെ പ്രതിഷേധം വകവെയ്ക്കാതെ അധികൃതര്‍. ടെര്‍മിനല്‍ നിര്‍മാണ സ്ഥലത്തേക്ക് നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധ മാര്‍ച്ച് നടത്തിയ സമരക്കാരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി.
സ്ത്രീകളും കുട്ടികളുമടക്കമുള്ള 200 ലധികം പേരെയാണ് അറസ്റ്റ് ചെയ്തു നീക്കിയത്.
സമരത്തില്‍ പങ്കെടുത്ത കുട്ടികളെ ജില്ലാ ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
നിരോധനാജ്ഞ ലംഘിച്ചാല്‍ കടുത്ത നടപടികളുണ്ടാകുമെന്ന മുന്നറിയിപ്പ് അവഗണിച്ചായിരുന്നു സമരസമിതിയുടെ മാര്‍ച്ച്. പ്രതിഷേധത്തെ തുടര്‍ന്ന് രണ്ടര വര്‍ഷമായി മുടങ്ങിയ ടെര്‍മിനല്‍ നിര്‍മാണം കഴിഞ്ഞ തിങ്കളാഴ്ചയാണ് പുനരാരംഭിച്ചത്.
ഇതോടെ എളങ്കുന്നപ്പുഴ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ അനിശ്ചിതകാല സമരവും ടെര്‍മിനല്‍ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തില്‍ തുടങ്ങിയിരുന്നു.
പദ്ധതി വരുന്നതിനെതിരെ ജനങ്ങള്‍ രംഗത്ത് വരികയായിരുന്നു. ഒന്‍പത് വര്‍ഷമായിട്ടും വെറും 45 ശതമാനം മാത്രമാണ് പദ്ധതി പൂര്‍ത്തിയായത്.
ജനങ്ങളുമായി ഒത്തുതീര്‍പ്പിലെത്താന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും സംസ്ഥാന സര്‍ക്കാരിനും സാധിച്ചിട്ടില്ല. റോഡ് മാര്‍ഗം എല്‍.പി.ജി എത്തിക്കുന്നതിലുള്ള അപകടസാധ്യത മുന്‍നിര്‍ത്തിയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."