മാധ്യമ പ്രവർത്തകരുടെ അറസ്‌റ്റ്: സഊദിയിൽ ഇന്ത്യൻ മാധ്യമ പ്രവർത്തകർ പ്രതിഷേധിച്ചു
റിയാദ്: മംഗളൂരുവിൽ പൗരത്വ ഭേദഗതി പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമ പ്രവര്‍ത്തകരെ അറസ്‌റ്റ് ചെയ്‌ത പോലീസ് നടപടിയിൽ സഊദിയിൽ ഇന്ത്യന്‍ മാധ്യമ പ്രവർത്തകർ പ്രതിഷേധിച്ചു. വിവിധ കേന്ദ്രങ്ങളിലെ മീഡിയ ഫോറങ്ങൾ സംഭവത്തിൽ ഉത്ക്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി.
സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിനെതിരെയുള്ള കയ്യേറ്റം കടന്നുകയറ്റം ഭരണകൂട ഭീകരതയാണ്. ഇത് ജനാധിപത്യത്തിന് അപമാനമാണെന്നും മീഡിയ പ്രവർത്തകർ അഭിപ്രായപ്പെട്ടു. അടിയന്തിരാവസ്ഥയില്‍ പോലും രാജ്യം കാണാത്ത പൊലീസ് തേര്‍വാഴ്ചയാണ് മാധ്യമ പ്രവര്‍ത്തകര്‍ നേരിട്ടത്. കുറ്റക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും മീഡിയാ ഫോറം പ്രതിഷേധ പ്രമേയം ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച റിയാദ് മീഡിയാ ഫോറം പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡുമായാണ് പ്രേതിഷേധ യോഗത്തില്‍ പങ്കെടുത്തത്.
റിയാദ് മീഡിയ ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സംഗമത്തിൽ നസ്‌റുദ്ദീന്‍ വി ജെ, അഷ്‌റഫ് വേങ്ങാട്ട്, നൗഷാദ് കോര്‍മത്ത്, ഉബൈദ് എടവണ്ണ, ഷക്കീബ് കൊളക്കാടന്‍, അക്ബര്‍ വേങ്ങാട്ട്, ഷംനാദ് കരുനാഗപ്പളളി, ജയന്‍ കൊടുങ്ങല്ലൂര്‍, ജലീല്‍ ആലപ്പുഴ, ഷഫീഖ് കിനാലൂര്‍, നൗഫല്‍ പാലക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.
സംഭവത്തിൽ ജിദ്ദ മീഡിയ ഫോറം ശക്തമായി പ്രതിഷേധിച്ചു. ഇന്ത്യയിലെ ഫാഷിസ്റ്റ് ഭരണകൂടം പൗരത്വ വിവേചനനിയമം ജനങ്ങളിൽ അടിച്ചേൽപിക്കാൻ അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിച്ച് ജനകീയ പ്രക്ഷോഭത്തെ അമർച്ച ചെയ്യുകയാണ്. ഇതിന്റെ മറവിൽ മാധ്യമങ്ങളെയും വേട്ടയാടുന്നു. പൗരാവകാശത്തിന്വേണ്ടി പോരാട്ടരംഗത്തുള്ള ജനതക്ക് ജിദ്ദ ഇന്ത്യൻ മീഡിയഫോറം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി പ്രസിഡൻറ് പി. ഷംസുദ്ദീൻ, സെക്രട്ടറി കബീർ കൊണ്ടോട്ടി ട്രഷറർ ബിജുരാജ് രാമന്തളി എന്നിവർ പ്രസ്‌താവനയിൽ വ്യക്തമാക്കി.
ജീവന്‍ പോലും അപകടപ്പെടുത്തി വാര്‍ത്തകള്‍ ശേഖരിക്കേണ്ട സാഹചര്യം രൂപപ്പെട്ടു വരികയാണെന്നും വിയോജിപ്പുകളോട് ജനാധിപത്യപരമായി പ്രതികരിക്കാന്‍ കഴിയുന്ന മാനസികാവസ്ഥയിലേക്ക് അധികാരികൾ മാറേണ്ടതുണ്ടെന്നും ദമാം മീഡിയ ഫോറം പുറത്തിറക്കിയ പ്രസ്ഥാവന വ്യക്തമാക്കി. പൗരത്വ നിയമത്തിനെതിരെ ശക്തി സമൂഹത്തിന്റെ ചെറുത്തു നിൽപ്പ് തലത്തിൽ ശ്രദ്ധിക്കപ്പെടുമ്പോൾമാധ്യമങ്ങളെ ഭയപ്പെടുത്തി വാർത്ത നൽകുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ കേന്ദ്ര സർക്കാർ തന്ത്രങ്ങൾ മംഗളുരു പോലീസിലൂടെ കേന്ദ്ര ആഭ്യന്തര വകുപ്പ് പരീക്ഷിക്കുകയാണെന്നും ജനാധിപത്യപരമായി പ്രതികരിക്കാൻ കഴിയുന്ന മാനസികാവസ്ഥയിലേക്ക് അധികാരികൾ മാറേണ്ടതുണ്ടെന്നും ദമാം മീഡിയ ഫോറം പ്രസിഡന്റ് ചെറിയാൻ കിടങ്ങന്നൂർ, ജനറൽ സിക്രട്ടറി അഷ്‌റഫ് ആളത്ത് എന്നിവർ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."