HOME
DETAILS

കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങുമായി 2,500 തൊഴിലുറപ്പ് തൊഴിലാളികള്‍

  
backup
December 13 2018 | 06:12 AM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%88%e0%b4%a4%e0%b5%8d

പാലക്കാട്: തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തിലെ കാര്‍ഷിക മേഖലയ്ക്ക് കരുത്തും കൈത്താങ്ങുമായി തൊഴിലുറപ്പ് പദ്ധതി. കുടിവെള്ളത്തിനും ജലസേചനത്തിനുമായി പഞ്ചായത്തില്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ നിര്‍മിച്ചത് ഇരുപതോളം കിണറുകളും കൊക്കര്‍ണികളുമാണ്. ജില്ലയിലെ പ്രധാനപ്പെട്ട കാര്‍ഷിക മേഖലകളിലൊന്നാണ് തേങ്കുറിശ്ശിയെങ്കിലും ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന മേഖല കൂടിയാണിത്. ഇതിനൊരു പരിഹാരമായാണ് ഗ്രാമപഞ്ചായത്തിനു കീഴിലുള്ള തൊഴിലുറപ്പ് പദ്ധതിയിലൂടെ പഞ്ചായത്തില്‍ കിണറുകളും കൊക്കര്‍ണികളും നിര്‍മിക്കാന്‍ തീരുമാനിച്ചത്.
73,226 തൊഴില്‍ ദിനങ്ങള്‍ ഇതിലൂടെ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. 2.9 കോടി രൂപയാണ് 2,500 ഓളം തൊഴിലാളികള്‍ക്കായി പദ്ധതിയിലൂടെ വിതരണം ചെയ്തത്. കാര്‍ഷികാവശ്യത്തിന് ജലം സംഭരിക്കുന്ന വലിയ ജലസംഭരണികളാണ് കൊക്കര്‍ണികള്‍. ഗ്രാമസഭകളിലൂടെ ഉപഭോക്താക്കളെ കണ്ടെത്തി സൗജന്യമായാണ് ആവശ്യക്കാര്‍ക്ക് ഇവ നിര്‍മിച്ചുകൊടുത്തിരിക്കുന്നത്. നാലായിരത്തോളം തൊഴില്‍ദിനങ്ങള്‍കൊണ്ടാണ് പ്രവൃത്തികള്‍ പൂര്‍ത്തികരിച്ചിരിക്കുന്നത്.
കിണര്‍, കൊക്കര്‍ണികള്‍ എന്നിവയ്ക്കു പുറമേ നാമാവശേഷമായ നിരവധി കുളങ്ങള്‍ പുനരുജീവിപ്പിക്കുകയും കൃഷിക്ക് ഉപയോഗപ്രദമാക്കുകയും ചെയ്തു. കൂടാതെ നിരവധി മണ്ണ്, ജലസംരക്ഷണ പ്രവൃത്തികളും തൊഴിലുറപ്പ് തൊഴിലാളികള്‍ ഏറ്റെടുത്ത് നടപ്പാക്കിയിട്ടുണ്ട്. കൃഷിസ്ഥലങ്ങളില്‍ മണ്‍കൈയാലകള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. ജലസേചന കനാലുകള്‍ വൃത്തിയാക്കി ജലമൊഴുക്ക് സുഗമമാക്കി.
കാര്‍ഷികാഭിവൃദ്ധിക്കായി ഏറ്റെടുത്തിട്ടുള്ള നിരവധി പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. പഞ്ചായത്തിനു കീഴില്‍ നാലായിരത്തോളം തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൊഴില്‍ ലഭ്യതയ്ക്കനുസരിച്ച് തൊഴില്‍ദിനങ്ങള്‍ നല്‍കിയിട്ടുള്ളതായി തൊഴിലുറപ്പ് പദ്ധതി അസി.എന്‍ജിനീയര്‍ രാജന്‍ പറഞ്ഞു. ഇതിനു പുറമെ പഞ്ചായത്തില്‍ റോഡ് നിര്‍മാണത്തിലും പങ്കുവഹിച്ചിട്ടുണ്ട്. 2,200 തൊഴില്‍ദിനങ്ങളില്‍ നാല് റോഡുകളാണ് തൊഴിലുറപ്പ് പദ്ധതിക്കു കീഴില്‍ നിര്‍മിച്ചിരിക്കുന്നത്. ലൈഫ് പദ്ധതിയിലുള്ള വീടുകളുടെ നിര്‍മാണത്തിലും തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  a day ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  a day ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  a day ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  a day ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  a day ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  a day ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  a day ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  a day ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  a day ago