കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആര്‍.എസ്.എസ്
ന്യൂഡല്‍ഹി: കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആര്‍.എസ്.എസ്. ഇക്കാര്യം നേരത്തെയും ആവശ്യപ്പെട്ടിട്ടുണ്ടെന്നും നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവേചനാധികാരം ഉപയോഗിച്ച് രാഷ്ട്രപതി ഭരണം വേണോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കാവുന്നതാണെന്നും ആര്‍.എസ്.എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലേ പറഞ്ഞു. കേരളത്തിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന ഗവര്‍ണര്‍, മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചു വരുത്തിയ ശേഷമാണ് ഇതു സംബന്ധിച്ച അന്വേഷണങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള ചലനമുണ്ടായത്.
അക്രമങ്ങള്‍ നടക്കുന്നത് സര്‍ക്കാര്‍ പിന്തുണയോടെയാണ്. സര്‍ക്കാര്‍ സമാധാന ശ്രമങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്നും ദത്താത്രേയ ആരോപിച്ചു. ഡല്‍ഹിയിലെ ആസ്ഥാനത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം ആസൂത്രിതമായി ആര്‍.എസ്.എസുകാരെ കൊലപ്പെടുത്തുമ്പോള്‍ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്ന് ചെറുത്തു നില്‍പ്പുകളുണ്ടാകുന്നത് സ്വാഭാവികമാണ്. അക്രമങ്ങളില്‍ ആര്‍.എസ്.എസുകാര്‍ അല്ലാത്തവരും കൊല്ലപ്പെടുന്നില്ലേ എന്ന ചോദ്യത്തിന് ആരാണ് ആദ്യം കൊന്നത്, കൊല്ലപ്പെട്ടവരില്‍ എണ്ണത്തില്‍ കൂടുതല്‍ ആരാണെന്നു നോക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, ബിജെപി, ആര്‍.എസ്.എസ് നേതാക്കള്‍ ഉള്‍പ്പെട്ട അഴിമതി ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ദത്താത്രേയ ഒഴിഞ്ഞുമാറി. കേരളത്തിലെ ബി.ജെ.പി നേതാക്കളുടെ അഴിമതിയെക്കുറിച്ചു ചോദിച്ചപ്പോള്‍ കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് ജെ. നന്ദകുമാറും പ്രതികരിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."