പ്ലസ്‌വണ്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യ; അധ്യാപകനെതിരേ കേസെടുത്തു
മാനന്തവാടി: പ്ലസ് വണ്‍ വിദ്യാര്‍ഥി തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകനെതിരേ പൊലിസ് കേസെടുത്തു. ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രസതന്ത്രം അധ്യാപകന്‍ നോബിള്‍ ജോസിനെതിരേയാണ് വെള്ളമുണ്ട പൊലിസ് ആത്മഹത്യാപ്രേരണക്കുറ്റത്തിന് കേസെടുത്തത്. പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്ന തരുവണ പാലയാണ പി.സി വൈഷ്ണവിന്റെ(17) ആത്മഹത്യാക്കുറിപ്പില്‍ അധ്യാപകനെതിരേ ആരോപണമുണ്ടായിരുന്നു.
നോബിള്‍ എന്ന അധ്യാപകന്‍ തന്നെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതായാണ് വിദ്യാര്‍ഥിയുടെ പുസ്തകത്തില്‍ നിന്നും ലഭിച്ച കത്തില്‍ എഴുതിയിരുന്നത്. നോബിള്‍ സാറിനെ നീതിക്ക് വിട്ട് നല്‍കുക നിയമവിധേയമായ ശിക്ഷ നല്‍കുക എന്നും വിദ്യാര്‍ഥി കത്തിലെഴുതിയിരുന്നു. ഇത് പ്രകാരം അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്‌കൂളിലേക്ക് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരങ്ങള്‍ നടത്തിയിരുന്നു. ഇതിനിടെ ആരോപണ വിധേയനായ അധ്യാപകനെ വൈകുന്നേരത്തോടെ സ്‌കൂള്‍ മാനേജ്‌മെന്റ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതായി പ്രിന്‍സിപ്പല്‍ ഡോ. ഷൈമ ടി. ബെന്നി അറിയിച്ചു.
ഇയാള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അവധിയിലാണ്. കേസെടുത്തതോടെ ഇയാള്‍ ഒളിവില്‍ പോയതായാണ് സൂചന. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും പറയപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."