അനുവദിച്ച റേഷന്‍ സാധനങ്ങള്‍
കല്‍പ്പറ്റ: പൊതുവിതരണ സംവിധാനത്തിലൂടെ ജില്ലയിലെ റേഷന്‍ കടകള്‍ വഴി ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് ഈ മാസം 25 കിലോഗ്രാം അരി സൗജന്യമായും എട്ട് കിലോഗ്രാം ഗോതമ്പ് രണ്ട് രൂപ നിരക്കിലും ലഭിക്കും. എ.പി.എല്‍ കാര്‍ഡുടമകള്‍ക്ക് 8.90 രൂപ നിരക്കില്‍ എട്ട് കിലോഗ്രാം അരിയും 6.70 രൂപ നിരക്കില്‍ രണ്ട് കിലോഗ്രാം ഗോതമ്പും ലഭിക്കും.
എ.പി.എല്‍ രണ്ടു രൂപ നിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് എട്ട് കി. ഗ്രാം അരി രണ്ട് രൂപയ്ക്കും രണ്ട് കി. ഗ്രാം ഗോതമ്പ് 6.70 രൂപ നിരക്കിലും ലഭിക്കും. എ.എ.വൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 35 കിലോഗ്രാം അരി സൗജന്യമായി ലഭിക്കും. എ.പി.എല്‍. കാര്‍ഡുടമകള്‍ക്ക് കി.ഗ്രാമിന് 15 രൂപ നിരക്കില്‍ കാര്‍ഡൊന്നിന് രണ്ട് കിലോ ആട്ട പ്രതിമാസം ലഭിക്കും. ബി.പി.എല്‍ എ.എ.വൈ. കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള ഓരോ അംഗത്തിനും 400 ഗ്രാം പഞ്ചസാര കിലോഗ്രാമിന് 13.50 രൂപ നിരക്കില്‍ ലഭിക്കും. അന്നപൂര്‍ണ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 10 കി. ഗ്രാം അരി വീതം സൗജന്യമായി ലഭിക്കും.
വൈദ്യുതീകരിച്ച വീടുകള്‍ക്ക് കാര്‍ഡൊന്നിന് അര ലിറ്ററും വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക് കാര്‍ഡൊന്നിന് നാല് ലിറ്ററും വീതം മണ്ണെണ്ണ ലഭിക്കും. ബന്ധപ്പെട്ട റേഷന്‍ കടകളില്‍നിന്ന് കാര്‍ഡുടമകള്‍ ഇവ ചോദിച്ചു വാങ്ങണം. പരാതികകള്‍ 1800-425-15501967 എന്ന ടോള്‍ ഫ്രീ നമ്പറിലോ താലൂക്ക് സപ്ലൈ ഓഫിസുകളിലോ അറിയിക്കാം. താലൂക്ക് സപ്ലൈ ഓഫിസര്‍: വൈത്തിരി-04936 255 222, സുല്‍ത്താന്‍ ബത്തേരി-04936 220 213, മാനന്തവാടി-04935 240 252.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."