ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു
പെരുമ്പാവൂര്‍: യൂത്ത് കോണ്‍ഗ്രസ് കൂവപ്പടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ക്വിറ്റ്ഇന്ത്യ ദിനാചരണം പതാക ഉയര്‍ത്തല്‍, ദേശീയസംരക്ഷണ പ്രതിജ്ഞ തുടങ്ങിയ പരിപാടികളോടെ ആരംഭിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് മനോജ് മൂത്തേടന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോഷി സി പോള്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാക്കളായ പി പി അല്‍ഫോണ്‍സ്, ബേബി തോപ്പിലാന്‍, എം ഒ ജോസ്, തോമസ് പൊട്ടോളി, ബിനോയ് അരീക്കല്‍, സിജു ചാക്കോ, ജോബ് റാഫേല്‍, കെ ഒ ഫ്രാന്‍സിസ്, അനില്‍ ജോസ് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ തോമസ് ചുള്ളി, ജിസ്‌മോന്‍ സേവ്യര്‍, ജിന്‍സ് വര്‍ഗ്ഗീസ്, ഡാനിയേല്‍ ജോയി, അരുണ്‍ ജോസ്, അമല്‍ തോമസ് എന്നിവര്‍ സംസാരിച്ചു.
യൂത്ത് കോണ്‍ഗ്രസ് വേങ്ങൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്വിറ്റ് ഇന്ത്യ ദിനാചരണം നടത്തി. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പ്രന്‍സ് മാത്യു പതാക ഉയര്‍ത്തി. ബ്ലോക്ക് കോണഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ ഏ ഒ മത്തായി ഉദ്ഘാടനവും, റിജു കുര്യന്‍ ക്വിറ്റ് ഇന്ത്യ സന്ദേശവും നല്‍കി.
ചടങ്ങില്‍ ദേശീയ സമന്വയത്തിനും വര്‍ഗ്ഗീയവിരുദ്ധ ജനാധിപത്യസംരക്ഷണത്തിനുമുള്ള പ്രതിജ്ഞ ചൊല്ലി. അരുണ്‍ ബേസില്‍,ബേസില്‍ റജി, ബേസില്‍ കള്ളിക്കാടന്‍, ജെറിന്‍ ചേരാടി, അമല്‍ ചൂരമുടി, പി.എന്‍ രാഘവന്‍, റ്റി കെ തോമസ്, എന്‍ വി എല്‍ദോ, മത്തായി പുലക്കുടി എന്നിവര്‍ സംസാരിച്ചു.
യൂത്ത് കോണ്‍ഗ്രസ്സ് രായമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കീഴില്ലത് സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യ - യൂത്ത് കോണ്‍ഗ്രസ് ദിനാഘോഷത്തില്‍ വര്‍ഗ്ഗീയ വിരുദ്ധ ജനാധിപത്യ സംരക്ഷണ പ്രതിജ്ഞ നിയോജകമണ്ഡലം ഉപാധ്യക്ഷന്‍ ഷിജോ വര്‍ഗീസ് ചൊല്ലിക്കൊടുത്തു. ചെറിയാന്‍ ജോര്‍ജ്, ജോജോ കീഴില്ലം, എല്‍ദോസ് പോള്‍, കെ.വി ജെയ്‌സണ്‍, അമല്‍ കീഴില്ലം, ഐസക് തുരുത്തിയില്‍ , പി.കെ ഷൈജു , പി.പി എല്‍ദോസ് എന്നിവര്‍ നേതൃത്വം നല്‍കി.
മൂവാറ്റുപുഴ : യൂത്ത് കോണ്‍ഗ്രസ് പായിപ്ര മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനവും ക്വിറ്റ്ഇന്ത്യ അനുസ്മരണ സമ്മേളനവും നടത്തി. കോണ്‍ഗ്രസ് ഓഫിസില്‍ നടന്ന ക്വിറ്റ് ഇന്‍ഡ്യ ദിനാചരണത്തോട് മുന്നോടിയായുള്ള പതാക ഉയര്‍ത്തലും സമ്മേളനവും ഡി.സി.സി. ജന. സെക്രട്ടറി പി.വി. കൃഷ്ണന്‍നായര്‍ ഉദ്ഘാടനം ചെയ്തു.
അക്രമരാഷ്ട്രീയത്തിനും വര്‍ഗീയതയ്ക്കുമെതിരെ പോരാടാന്‍ യൂത്ത് കോണ്‍ഗ്രസ് മുന്നോട്ട് വരണമെന്ന് പി.വി.കൃഷ്ണന്‍നായര്‍ ആവശ്യപ്പെട്ടു. മാത്യൂസ് വര്‍ക്കി, കെ.കെ. ഉമ്മര്‍, മന്‍സൂര്‍, കെ.പി. ജോയി, ഷൗക്കത്ത് അലി, സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."