എ.എസ്.ഐയുടെ പീഡനശ്രമക്കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം
അമ്പലപ്പുഴ: എ.എസ്.ഐയുടെ പീഡനശ്രമക്കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം.പുന്നപ്രയിലെ അഡീഷണല്‍ എസ് ഐ സാമോന്‍ മര്‍ദ്ദനമേറ്റ സംഭവത്തിലാണ് പരാതിക്കാരിയായ 16 കാരിയെ സ്വാധീനിച്ച് പരാതി പിന്‍വലിപ്പിക്കാന്‍ ഒരു രാഷ്ട്രീയ നേതാവ് രംഗത്തെത്തിയിരിക്കുന്നത്. ഏതാനും ദിവസം മുന്‍പ് ആണ് അഡീഷണല്‍ എസ് ഐ സാമോന്‍ പുന്നപ്ര സ്വദേശിനിയായ 16 കാരിയെ ഇദ്ദേഹം താമസിക്കുന്ന വണ്ടാനത്തെ ദേവി ലോഡ്ജില്‍ വിളിച്ചുവരുത്തിയത്.
പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ വിളിച്ചുവരുത്തി എന്നാരോപിച്ച് ഒരു സംഘമാളുകള്‍ സാമോനെ മര്‍ദ്ദിച്ചിരുന്നു. ഇദ്ദേഹത്തെ പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രാത്രിയോടെതന്നെ ചിലര്‍ സാമോനെ രക്ഷപെടുത്തുകയായിരുന്നു.
തൊട്ടടുത്ത ദിവസം സാമോനെതിരെ കേസെടുക്കുകയും ചെയ്തു. ഇതിനുശേഷം ഒളിവില്‍പ്പോയ സാമോന്‍ വേണ്ടി പോലീസ് തെരച്ചില്‍ തുടരുന്നതിനിടെയാണ് ഇദ്ദേഹത്തെ രക്ഷിക്കാന്‍ യുവനേതാവ് രംഗത്തെത്തിയിരിക്കുന്നത്. പരാതിപിന്വലിക്കാന് പെണ്‍കുട്ടിക്കും കുടുംബത്തിനും വന്‍തുക വാഗ്ദാനം നല്‍കിയെങ്കിലും ഇവര്‍ വഴങ്ങിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."