ഡി.വൈ.എഫ്.ഐക്കാര്‍ പൊലിസിന് കൈമാറിയ കഞ്ചാവ് സംഘത്തെ സി.പി.എം നേതാക്കള്‍ മോചിപ്പിച്ചു
മാന്നാര്‍: ഡി.വൈ.എഫ്.ഐ ക്കാര് തടഞ്ഞ് വച്ച് പൊലീസിന് കൈമാറിയ കഞ്ചാവ് സംഘത്തെ സി. പി. എം നേതാക്കള്‍ സ്റ്റേഷനില്‍ എത്തി മോചിപ്പിച്ചു.പരുമല റബ്ബര്‍ തോട്ടത്തിന് സമീപം സ്ഥിരമായി എത്തി കഞ്ചാവ് വലിച്ചിരുന്ന ഏഴംഗ സംഘത്തെയാണ് ഡി.വൈ.എഫ്.ഐ പരുമല മേഖലാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം വളഞ്ഞ് വച്ച് പുളിക്കീഴ് പോലീസിന് കൈമാറിയത്.
സ്ഥിരമായി ഇവിടെയെത്തി കഞ്ചാവ് പുകച്ചിരുന്ന ഈ സംഘത്തെ ഇവര്‍ പല തവണ താക്കീത് ചെയ്തിട്ടും പിന്മാറാഞ്ഞതിനെ തുടര്‍ന്നാണ് പിടികൂടിയത്. പരുമല റോബ്ബറിന് തോട്ടം ഭാഗം ആളൊഴിഞ്ഞ പ്രദേശമായതിനാല്‍ സാമൂഹ്യ വിരുദ്ധരുടെയും പിടിച്ച് പറിക്കാരുടെയും താവളമാണ്.
ഇവിടെ വച്ച് വഴിയാത്രക്കാരികളായ സ്ത്രീകളെ ഉപദ്രവിക്കുകയും മാല പൊട്ടിക്കുവാന്‍ ശ്രമിച്ചതുമായി നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഇത് കൂടി കണക്കിലെടുത്താണ് ഡി.വൈ.എഫ്.ഐ നേതാക്കള്‍ ഇവരെ പോലീസിന് കൈമാറിയത്. എന്നാല്‍ കഞ്ചാവ് സംഘത്തെ സ്റ്റേഷനില്‍ എത്തിച്ച് അധിക സമയം കഴിയും മുമ്പേ പരുമലയിലെ സി.പി.എം നേതാക്കള്‍ തന്നെ ഇടപെട്ട് ഇവരെ ഇറക്കുകയും ചെയ്തു.
ഈ സംഘത്തിന് കഞ്ചാവ് എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നതിന് മുമ്പായി തന്നെ സി.പി.എം നേതാക്കള്‍ ഇടപെട്ടതിനാല്‍ പൊലിസിന് കൂടുതല്‍ കാര്യങ്ങള്‍ അറിയുവാനും കഴിഞ്ഞില്ല.
കഞ്ചാവ് സംഘത്തെ പാര്‍ട്ടിയുടെ പ്രദേശിക നേതാക്കള്‍ ഇടപെട്ട് സ്റ്റേഷിനില്‍ നിന്ന് ഇറക്കിയത് നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."