HOME
DETAILS

മഴ കനത്തു; ജില്ലയില്‍ മണ്ണിടിച്ചിലും കൃഷിനാശവും വ്യാപകം

  
backup
August 05, 2017 | 8:33 PM

%e0%b4%ae%e0%b4%b4-%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a3%e0%b5%8d-2

തൊടുപുഴ: ജില്ലയില്‍ മഴ കനത്തതോടെ പ്രകൃതി ദുരന്തങ്ങള്‍ വ്യാപകമായി. നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും കൃഷിനാശവുമുണ്ടായി. തൊടുപുഴ, മൂന്നാര്‍, കുമളി, നെടുങ്കണ്ടം, ചെറുതോണി, ഇടുക്കി, മൂലമറ്റം എന്നിവടങ്ങളില്‍ ഇന്നലെ ശക്തമായ മഴ ലഭിച്ചു. കനത്ത മഴയില്‍ ജില്ല ഉരുള്‍പൊട്ടല്‍ ഭീഷണിയിലായി.  മൂന്നാറില്‍ സംരക്ഷണ ഭിത്തി തകര്‍ന്ന് വീണ് വീട് തകര്‍ന്നു. മൂന്നാര്‍ ലക്ഷംവീട് കോളനിയില്‍ ഹക്കിം സാഹിബിന്റെ വീടാണ് തകര്‍ന്ന്
വീണത്. നാല് എഞ്ചിനിയറിങ് വിദ്യാര്‍ഥികളടക്കമുള്ളവര്‍ വീടിനുള്ളില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. വെള്ളിയാഴ്ച രാത്രിമുതല്‍ ശക്തമായി പെയ്യുന്ന മഴയിലാണ് വീടിന്റെ പിന്‍വശത്തുള്ള കല്‍ക്കെട്ട് തകര്‍ന്ന് വീടിന് മുകളിലേയ്ക്ക് വീണത്.
ഹക്കിം സാഹിബിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ കന്നിയമ്മാളും കുടുംബവും, കൂടാതെ നാല് എഞ്ചിനീയറിങ് വിദ്യാര്‍ഥികളുമാണ് വാടകയ്ക്ക് താമസിക്കുന്നത്.  വലിയ ശബ്ദം കേട്ടയുടനെ ഇവര്‍ പുറത്തേയ്ക്ക് ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.  തൊടുപുഴയ്ക്കടുത്ത് കുണിഞ്ഞിയില്‍ സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി.
ശക്തമായ കാറ്റിലും മഴയിലും കഞ്ഞിക്കുഴിയില്‍ വീട് തകര്‍ന്നു. കഞ്ഞിക്കുഴി തച്ചോട്ട്പാറയില്‍ മോഹനന്റെ വീടാണ് തകര്‍ന്നത്. വീട്ടില്‍ ഉറങ്ങുകയായിരുന്ന മോഹനന്‍ അത്ഭുതകരമായിട്ടാണ് രക്ഷപെട്ടത്.  
ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. വീടിന്റെ മേല്‍ക്കൂര പൂര്‍ണമായി നിലം പതിയ്ക്കുകയായിരുന്നു. പാത്രങ്ങളും മറ്റ് വീട്ടുപകരണങ്ങളും പൂര്‍ണമായി തകര്‍ന്നു. വീട് നഷ്ടമായതോടെ ഇനി എവിടെ താമസിക്കുമെന്ന ആശങ്കയിലാണ് ഈ നിര്‍ദ്ധന കുടുംബം. കുമളിയില്‍ വലിയ പാറക്കഷ്ണങ്ങള്‍ അടര്‍ന്ന് വീണ് ഗതാഗതം തടസപ്പെട്ടിരുന്നു. തൊടുപുഴ - ഇടുക്കി റോഡില്‍ വന മേഖലയില്‍ മരം വീണ് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ജില്ലയില്‍ രാത്രി യാത്ര പരമാവധി ഒഴിവാക്കണമെന്നു പൊലിസ് നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി.  മഴ കനത്തതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 0.659 അടി വര്‍ധിച്ച് 2322.51 അടിയിലെത്തി. തൊടുപുഴയാര്‍ കരകവിഞ്ഞൊഴുകുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

13 വർഷമായി ഗോളടിക്കാതെ റൊണോ; പോർച്ചുഗലിന് സമനില കുരുക്കിട്ട് കൊളംബിയ

Football
  •  14 days ago
No Image

ഹേമചന്ദ്രന്‍ വധക്കേസ്: ഹണി ട്രാപ്പില്‍ കുടുക്കിയ യുവതി അറസ്റ്റില്‍, പിടിയിലായത് കോഴിക്കോട് വിമാനത്താവളത്തില്‍ വച്ച്

Kerala
  •  14 days ago
No Image

ബ്രസീലിയൻ ഇതിഹാസത്തെ ഒറ്റ ​ഗോളിൽ വീഴ്ത്തി മെസി; ആ മഴവില്ല് പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്

Football
  •  14 days ago
No Image

തിരുവനന്തപുരം കോര്‍പറേഷനില്‍ യു.ഡി.എഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് എല്‍.ഡി.എഫ്

Kerala
  •  14 days ago
No Image

കനത്ത മഴയെ തുടര്‍ന്ന് സിക്കിമില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും;  റോഡുകള്‍ തകര്‍ന്നു, മംഗന്‍ ജില്ലയില്‍ ബെയ്‌ലി പാലം ഒലിച്ചുപോയി 

National
  •  14 days ago
No Image

എസ്.ഐ.ആറില്‍ വെട്ടി,  പാസ്‌പോര്‍ട്ട് നിഷേധിച്ചു; അനുഭവം ടെലഗ്രാഫ് മുന്‍ എഡിറ്റര്‍ ആര്‍. രാജഗോപാലിന്റേത്   

National
  •  14 days ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജൂലൈ 2 വരെ വ്യാപക മഴയ്ക്ക് സാധ്യത

Kerala
  •  14 days ago
No Image

18 ദിവസം പ്രായമായ കുഞ്ഞ് തൊട്ടിലില്‍ മരിച്ച നിലയില്‍, മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതെന്ന് സംശയം; പിതാവ് വാഹനാപകടത്തില്‍ മരിച്ചത് 2 ദിവസം മുന്‍പ്

Kerala
  •  14 days ago
No Image

പട്രോളിങ്ങിനിടെ കാറിടിച്ച് പരുക്കേറ്റ സിവില്‍ പൊലിസ് ഓഫിസര്‍ സൂരജിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി 

Kerala
  •  14 days ago
No Image

ഗസ്സയില്‍ നരവേട്ട അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; ആക്രമണത്തില്‍ സഹോദരനും സഹോദരിയും കൊല്ലപ്പെട്ടു, ആക്രമണം 'സുരക്ഷിത' മേഖലയില്‍

International
  •  14 days ago