ഹൈമാസ്റ്റ് ലൈറ്റുകള്‍ കണ്ണടച്ചു: മാന്നാര്‍ നഗരം ഇരുട്ടില്‍
മാന്നാര്‍: മാന്നാര്‍ ടൗണ്‍ കൂരിരുട്ടില്‍. ഹൈമാസ്റ്റ് ലൈറ്റുകള്‍ കണ്ണടിച്ചിട്ട് ആറുമാസം. മഴക്കാലത്ത് ഈ വഴിവിളക്കില്നിന്നും വൈദ്യുതി പ്രവഹിക്കാറുണ്ട്.
വിളക്കിന് സമീപം നിന്നിരുന്ന നിരവധി പേര്‍ക്ക് ഷോക്കേറ്റ് പരുക്കേറ്റിരുന്നു. അറ്റകുറ്റപ്പണികള്‍ നടത്താന്‍വേണ്ട തുക പഞ്ചായത്ത് ഫണ്ടില്‍ ഉള്‍ക്കൊള്ളിക്കാത്തതാണ് പ്രശ്നം. പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കാനുള്ള ഇടമായി ലൈറ്റുകള്‍ മാറികഴിഞ്ഞു. ടൗണിനോട് ചേര്‍ന്നുള്ള പരുമല പാലത്തില്‍ 20-ഓളം ലൈറ്റുകളാണ് ഉണ്ടായിരുന്നത്. ഇതിന്റെ പ്രകാശം ചെറുതായെങ്കിലും ടൗണില്‍ ലഭിച്ചിരുന്നു.
എന്നാല്‍ കുറച്ചുനാളായി ലൈറ്റുകള്‍ പ്രകാശിക്കാതായതോടെ മാന്നാര്‍ ശരിക്കും ഇരുട്ടിലായി. കായംകുളം-തിരുവല്ല സംസ്ഥാനപാതയിലെ പ്രധാന ടൗണുകളിലൊന്നാണ് മാന്നാര്‍. പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ പരുമല പള്ളിയിലേക്കും ആശുപത്രിയിലേക്കും പോകുവാനായി ദൂരസ്ഥലങ്ങളില്‍ നിന്ന് നിരവധി പേരാണ് ടൗണില്‍ എത്തുന്നത്. അടിയന്തരമായി മാന്നാര്‍ ടൗണില്‍ വെളിച്ചം എത്തിക്കാന്‍ നടപടിയെടുക്കുവാന്‍ അധികൃതര്‍ തയാറാകണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."