HOME
DETAILS

പൊന്‍തൂവല്‍ എം.പി മെറിറ്റ് അവാര്‍ഡ് ഒന്നാംഘട്ടം നാളെ

  
backup
August 05 2017 | 20:08 PM

%e0%b4%aa%e0%b5%8a%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a4%e0%b5%82%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%82-%e0%b4%aa%e0%b4%bf-%e0%b4%ae%e0%b5%86%e0%b4%b1%e0%b4%bf%e0%b4%b1%e0%b5%8d

ആലപ്പുഴ: പാര്‍ലമെന്റ് മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന സ്‌കൂളുകളില്‍ നിന്നും പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കായി കെ സി വേണുഗോപാല്‍ എം.പി ഏര്‍പ്പെടുത്തിയ പൊന്‍തൂവല്‍ എം.പി മെറിറ്റ് അവാര്‍ഡിന്റെ ഒന്നാംഘട്ട അവാര്‍ഡ്ദാന ചടങ്ങ് നാളെ നടക്കും.
അരൂര്‍,ചേര്‍ത്തല,ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് നിയമസഭാ മണ്ഡലങ്ങളിലെ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കാണ് ഒന്നാംഘട്ടത്തില്‍ അവാര്‍ഡ് നല്‍കുന്നത്. 2006-ല്‍ ആരംഭിച്ച പരിപാടിയുടെ പതിനൊന്നാമത് വര്‍ഷത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ജയ്‌റാം രമേശ് എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്യും.
എസ്.എസ്.എല്‍.സി, പ്ലസ്ടു, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ വിഭാഗങ്ങളിലെ ജനറല്‍ വിഭാഗത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡുകളും, എസ്.സി.എസ്.ടി വിഭാഗത്തില്‍ എയും എയ്ക്ക് മുകളിലേക്കുമുള്ള ഗ്രേഡുകള്‍ വാങ്ങി വിജയിച്ച പത്താം ക്ലാസ്, പ്ലസ്ടു ക്ലാസുകളിലെ വിജയികള്‍ക്കുമാണ് അവാര്‍ഡ്. ദേശീയപാതയില്‍ പാതിരാപ്പള്ളിക്കു സമീപമുള്ള ക്യാംലോട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ വിദ്യാര്‍ഥികള്‍ക്കായി രാവിലെ 9.30 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും.
10.30-മുതല്‍ റിട്ട.ഡി.ജി.പിയും വ്യക്തിത്വ വികസന പരിശീലന വിദഗ്ധനുമായ അലക്‌സാണ്ടര്‍ ജേക്കബിന്റെ കരിയര്‍ ഗൈഡന്‍സ് സെഷനോടെ ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്ക് തുടക്കമാകും.
 ഉച്ചഭക്ഷണ ശേഷം രണ്ടു മുതല്‍ ആരംഭിക്കുന്ന അവാര്‍ഡുദാന ചടങ്ങില്‍ പ്രശസ്ത സംഗീതജ്ഞന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, പിന്നണി ഗായകരായ ജി.വേണുഗോപാല്‍, ഷഹബാസ് അമന്‍, മധ്യമേഖലാ ഐ.ജി.പി.വിജയന്‍, ഗാനരചയിതാവ് രാജീവ് ആലുങ്കല്‍, ജില്ലാ കലക്ടര്‍ വീണാ എന്‍. മാധവന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടനശേഷം അവാര്‍ഡ്ദാന ചടങ്ങ് ആരംഭിക്കും.
 അര്‍ഹരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്‌കൂളുകളില്‍ നിന്നും ലഭിച്ച ലിസ്റ്റ് പ്രകാരം ക്ഷണക്കത്തുകള്‍ അയച്ചിട്ടുണ്ട്. നൂറു ശതമാനം വിജയം നേടിയ സ്‌കൂളുകളേയും സര്‍വകലാശാല പരീക്ഷകളടക്കം മറ്റ് മേഖലകളില്‍ നേ്ട്ടങ്ങള്‍ കരസ്ഥമാക്കിയവരേയും ചടങ്ങില്‍ ആദരിക്കും.
കലാപരിപാടികളടക്കം വിപുലമായ ചടങ്ങുകളോടെയാണ് ഇത്തവണ അവാര്‍ഡ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിലെ ഉന്നതവിജയികള്‍ക്കും അവാര്‍ഡ് നല്‍കുന്നുവെന്നതാണ് ഈ വര്‍ഷത്തെ പ്രത്യേകത.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  21 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  21 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  21 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  21 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  a day ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  a day ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  a day ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  a day ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  a day ago