HOME
DETAILS

ഇന്ത്യ കടന്നുപോകുന്നത് പ്രതിസന്ധിഘട്ടത്തിലൂടെ: ജസ്റ്റിസ് കെ. ചന്ദ്രു

  
backup
December 28 2019 | 05:12 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%95%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%aa%e0%b5%8b%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d-%e0%b4%aa

 

കൊച്ചി: മോദി, ഷാ ദ്വയവും ഇന്ത്യന്‍ ജനതയുമായുള്ള ഏറ്റുമുട്ടലാണ് രണ്ടായിരത്തി ഇരുപതെന്ന ട്വന്റി ട്വന്റിയെന്ന് മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ. ചന്ദ്രു. രാജ്യത്ത് എല്ലാ ഭാഗത്തും പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രക്ഷോഭം നടക്കുകയാണെന്നും ഇന്ത്യ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്റെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹിന്ദുക്കളല്ലാത്തവരെ രാജ്യത്തുനിന്ന് പുറത്താക്കാനാണ് സി.എ.എ നടപ്പാക്കാനൊരുങ്ങുന്നത്. രാജ്യത്തെ വര്‍ഗീയമായി വിഘടിപ്പിക്കാനാണ് മോദിയുടെയും ഷായുടെയും ശ്രമം. രാജ്യത്ത് ഭരണഘടനയുണ്ടോ ഇല്ലയോ എന്നതിന് തെളിവാണ് ജമ്മുകശ്മിരില്‍ ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ബാബരി മസ്ജിദ് പൊളിച്ചവര്‍ക്കെതിരേ നടപടിയെടുക്കാതിരിക്കുന്നതും ശബരിമലയില്‍ പുനപ്പരിശോധന ഹരജി സ്വീകരിക്കുകയും അയോധ്യയില്‍ അത് നിരസിക്കുകയും ചെയ്യുന്ന നടപടിയും വിരോധാഭാസമാണ്.
രാമന്‍ ഹിന്ദുക്കളുടെ മനസിലാണ്. ഏതെങ്കിലും ഒരു സ്ഥലത്തല്ല. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ നിയമത്തിന് പ്രാബല്യമുണ്ടാക്കാനുള്ള ആര്‍.എസ്.എസ് നീക്കം രാജ്യത്ത് ഏകപക്ഷീയ നിയമങ്ങള്‍ അടിച്ചേല്‍പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
ദേശീയ പ്രസിഡന്റ് ബികാസ് ചന്ദ്ര ഭട്ടാചാര്യ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ സി.പി പ്രമോദ് സ്വാഗതവും ഗോപാലകൃഷ്ണകുറുപ്പ് നന്ദിയും പറഞ്ഞു.
അഡ്വ. ജനറല്‍ സുധാകരപ്രസാദ്, അഡീ. അഡ്വ. ജനറല്‍ രഞ്ജിത് തമ്പാന്‍, പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ശ്രീധരന്‍നായര്‍, അയിഷ പോറ്റി എം.എല്‍.എ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. മൂന്നുദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം നാളെ സമാപിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  22 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  22 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  22 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  22 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  22 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  22 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  22 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  22 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  22 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  22 days ago