സാംസ്‌കാരിക കൂട്ടായ്മ നടത്തി
ചേര്‍ത്തല: അനശ്വര കവി വയലാര്‍ രാമവര്‍മ്മയുടെ ഓര്‍മയ്ക്കായുള്ള ചന്ദ്രകളഭത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് വയലാര്‍ ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിച്ചു.
രാമവര്‍മ്മയുടെ തറവാടായ വയലാര്‍ രാഘവപ്പറമ്പില്‍ 2009 ല്‍ നിര്‍മാണം തുടങ്ങിയ സ്മാരകം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും കവിയുടെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡ്ദാനം ജന്മനാട്ടില്‍ നടത്തണമെന്നും ആവശ്യപ്പെട്ടാണ് സമരപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.
ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് മന്ദിരത്തിന്റെ നിര്‍മാണം തുടങ്ങിയത്. ഒരുവര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതുസംബന്ധിച്ച് പലതവണ അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് സംഘടനയുടെ ആഭിമുഖ്യത്തില്‍ സ്മൃതിമണ്ഡപത്തില്‍ സമരപ്രഖ്യാപനം നടത്തിയത്. ജനറല്‍ സെക്രട്ടറി കരപ്പുറം രാജശേഖരന്‍ വാചകം ചൊല്ലിക്കൊടുത്തു.
രക്ഷാധികാരി ജോസഫ് മാരാരിക്കുളം അധ്യക്ഷനായി. നടന്‍ മുരളി ജയന്‍ മുഖ്യാതിഥിയായി. കൗണ്‍സിലര്‍ ജി.കെ അജിത്ത്, പ്രഫ. തോമസ് വി. പുളിക്കന്‍, അരവിന്ദാക്ഷമേനോന്‍, ആര്‍. സബീഷ്, ഗീതാ തുറവൂര്‍, വെട്ടയ്ക്കല്‍ മജീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."