HOME
DETAILS
MAL
ലോക കേരള സഭയില്‍ പ്രതിനിധികളായി ദമാമിൽ നിന്ന് നാല് പേർക്ക് കൂടി ക്ഷണം
backup
December 28 2019 | 11:12 AM
ദമാം: ജനുവരി 1,2,3 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന ലോക കേരള സഭ സമ്മേളനത്തില്‍ പ്രതിനിധികളായി പങ്കെടുക്കാന്‍ നവയുഗം സാംസ്ക്കാരിക വേദി ഭാരവാഹികളായ നാല് പേർക്ക് ക്ഷണം ലഭിച്ചു. നിലവില്‍ ലോക കേരളസഭ അംഗമായ നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറയ്ക്ക് പുറമെ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സി മോഹന്‍. ജി, കേന്ദ്ര രക്ഷാധികാരി ഷാജി മതിലകം, കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റുമാരായ ജമാല്‍ വില്യാപ്പള്ളി, മഞ്ജു മണികുട്ടന് എന്നിവരെയാണ് പ്രതിനിധികളായി തെരഞ്ഞെടുത്തത്.
സംസ്ഥാന സര്‍ക്കാരില്‍ നിന്നും നവയുഗം സാംസ്ക്കാരികവേദിയ്ക്ക് ലഭിച്ച ഈ അംഗീകാരത്തിന് കേന്ദ്രകമ്മിറ്റി നന്ദി പറഞ്ഞു. പ്രവാസികളുടെ പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കൂട്ടായി പരിശ്രമിയ്ക്കുമെന്നും നവയുഗം കേന്ദ്രകമ്മിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."