HOME
DETAILS

കണ്ണീര്‍ പ്രവാഹമായി വിരുന്നുയാത്ര: കുടുംബത്തിലെ അഞ്ചുപേരുടെ വിയോഗം; വിറങ്ങലിച്ച് കരുവന്‍പൊയില്‍

  
backup
August 05 2017 | 21:08 PM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b9%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b0-2

കൊടുവള്ളി: കരുവന്‍പൊയില്‍ വടക്കേക്കര വീട്ടില്‍നിന്ന് സന്തോഷത്തോടെയാണ് അവര്‍ കുടംബസമേതം വയനാട് വടുവന്‍ചാലിലെ ബന്ധുവീട്ടിലേക്ക് വെള്ളിയാഴ്ച യാത്ര പുറപ്പെട്ടത്. വിരുന്ന് കഴിഞ്ഞ് വയനാടന്‍ കാഴ്ചകളും കണ്ട് ശനിയാഴ്ച ഉച്ചയ്ക്ക് ചുരമിറങ്ങി ഏതാനും ദൂരം മാത്രം എത്തിയപ്പോഴാണ് നിയന്ത്രണംവിട്ട സ്വകാര്യ ബസ് കുടുംബം സഞ്ചരിച്ച ജീപ്പിലിടിച്ച് അപകടമുണ്ടായത്. നാട്ടില്‍നിന്ന് യാത്രപോയ അറു എന്ന് നാട്ടുകാര്‍ വിളിക്കുന്ന അബ്ദുറഹ്മാനും ഭാര്യയും പേരക്കുട്ടികളുമടങ്ങുന്ന കുടുംബം അപകടത്തില്‍പ്പെട്ടെന്ന വാര്‍ത്ത കരുവന്‍പൊയില്‍ പ്രദേശത്താകെ കാട്ടുതീ പോലെയാണ് പടര്‍ന്നു. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെന്നായിരുന്നു ആദ്യ വാര്‍ത്ത.
ഇതോടെ പ്രദേശത്തു നിന്ന് യുവാക്കളും അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കളും മെഡിക്കല്‍ കോളജിലേക്ക് പുറപ്പെട്ടു. അനിഷ്ടങ്ങളൊന്നും സംഭവിക്കരുതേ എന്ന പ്രാര്‍ഥനയിലായിരുന്ന നാട്ടുകാര്‍ അഞ്ചുപേര്‍ മരിച്ചെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ശ്രവിച്ചത്. വടക്കേക്കര വീട്ടിലെത്തിയ നാട്ടുകാര്‍ എന്തു ചെയ്യണമെന്നറിയാതെ വിറങ്ങലിച്ച അവസ്ഥയിലായിരുന്നു. അയല്‍വാസികളും അടുത്ത ബന്ധുക്കളും ദുഃഖം താങ്ങാനാകാതെ വിങ്ങിപ്പൊട്ടി. കളിച്ചു ചിരിച്ച് വാഹനത്തില്‍ കയറി വയനാട്ടിലേക്ക് പോയവരുടെ ചേതനയറ്റ ശരീരങ്ങള്‍ ശനിയാഴ്ച രാത്രി 9.30ഓടെ കരുവന്‍പൊയിലില്‍ എത്തിച്ചപ്പോള്‍ കണ്ടുനിന്നവര്‍ക്ക് തേങ്ങലടക്കാനായില്ല. പ്രദേശത്തെ സിറാത്തുല്‍ മുസ്തഖീം മദ്‌റസയില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനു വച്ചു. തുടര്‍ന്ന് അബ്ദുറഹ്മാന്‍, സുബൈദ, മുഹമ്മദ് നിശാല്‍ എന്നിവരുടെ മയ്യിത്ത് ചുള്ളിയാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനി ല്‍ മറവു ചെയ്തു. ജസയുടെ മയ്യിത്ത് നിസ്‌കാരം വെണ്ണക്കോട് ജുമാമസ്ജിദില്‍ നടന്നു. ഷഫീഖിന്റെ മകള്‍ ഹനയുടെ മയ്യിത്ത് ഇന്നു പടനിലം ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ മറവു ചെയ്യും. പിതാവ് ഷഫീഖ് വിദേശത്തുനിന്ന് ഇന്നെത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  10 days ago
No Image

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  10 days ago
No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  10 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  10 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  10 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  10 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  10 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  10 days ago
No Image

കൊല്ലംചിറയിൽ നീന്തുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  10 days ago
No Image

തിരുവണ്ണാമലൈ ഉരുള്‍പൊട്ടലിൽ കാണാതായ ഏഴ് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി

National
  •  10 days ago