HOME
DETAILS
MAL
കല്പത്തൂര്-വെള്ളിയൂര്‍ റോഡിലെ വെള്ളക്കെട്ട്; യാത്ര ദുഷ്കരമാവുന്നു
backup
August 05 2017 | 21:08 PM
പേരാമ്പ്ര: കല്പത്തൂര് വായനശാല-വെള്ളിയൂര്‍ റോഡില്‍ രാമല്ലൂര്‍ ജുമാമസ്ജിദിനു സമീപം മഴവെള്ളം കെട്ടിക്കിടന്ന് യാത്ര ദുഷ്കരമാകുന്നു. റോഡിന്റെ ഒരുഭാഗത്ത് ഓവുചാല്‍ ഉണ്ടെങ്കിലും മണ്ണടിഞ്ഞതിനാല്‍ വെള്ളം ഒഴുകിപ്പോകുന്നില്ല.
നാട്ടുകാര്‍ നിരവധി തവണ മണ്ണെടുത്ത് നീക്കിയെങ്കിലും ഇതിനു ശാശ്വത പരിഹാരം കാണാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. റോഡ് നൊച്ചാട് ഹെല്‍ത്ത് സെന്റര്‍ മുതല്‍ വെള്ളിയൂര്‍ വരെ നിരവധി സ്ഥലങ്ങളില്‍ ടാറിങ് ഇളകി ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. എത്രയും പെട്ടന്ന് റോഡ് നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."