'തുണിസഞ്ചി വിപ്ലവം' പരിപാടിക്ക് തുടക്കം
വടകര: വിദ്യാഭ്യാസ ജില്ലയില്‍ നടപ്പാക്കിവരുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ തുണിസഞ്ചി വിപ്ലവം പരിപാടിക്ക് തുടക്കമായി.
പ്ലാസ്റ്റിക് സഞ്ചികളുപേക്ഷിച്ച് തുണിസഞ്ചി ഉപയോഗിക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിദ്യാഭ്യാസ ജില്ലയിലെ ഒന്നരലക്ഷം വിദ്യാര്‍ഥികള്‍ക്കു തുണിസഞ്ചി വിതരണം ചെയ്യാനാണ് തീരുമാനം.
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ അശോക് സമം നിര്‍വഹിച്ചു. എ.എസ് റൂബി അധ്യക്ഷനനായി. പ്രധാനാധ്യാപിക എം. അജിതകുമാരി, സേവ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍, പി.കെ യൂസഫ്, കെ. കൃഷ്ണപ്രിയ, അബ്ദുസ്സമദ് എടവന, ടി.പി അഭിമന്യ, എം.കെ മനോജ്, കെ.ടി ഷീല പ്രസംഗിച്ചു. വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് തുണിസഞ്ചി നല്‍കാന്‍ താല്‍പര്യമുള്ള വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും 9447262801 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."