സഹോദരന്റെ കസ്റ്റഡി മരണം ആത്മഹത്യയാക്കി പൊലിസ് നീതിക്കു വേണ്ടിയുള്ള ശ്രീജിത്തിന്റെ സമരം 240 ദിനം പിന്നിട്ടു
തിരുവനന്തപുരം: സഹോദരന്റെ മരണം ആത്മഹത്യയാണെന്നു പൊലിസ് വിധിയെഴുതിയപ്പോള്‍ കുഞ്ഞനുജന് വിശ്വസിക്കാനായില്ല. നീതി ലഭിക്കും വരെ സമരം എന്നുറപ്പിച്ചപ്പോള്‍ സഹായിക്കാനും ആരുമുണ്ടായില്ല.
നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവന്‍പുത്തന്‍വീട്ടില്‍ ശ്രീജീവ് (27) വിഷം കഴിച്ചു മരിച്ചെന്നായിരുന്നു പൊലിസ് നിഗമനം. ഇതിനെതിരേയാണ് അനുജന്‍ ശ്രീജിത്ത് സമരമുഖത്തേക്കിറങ്ങിയത്. സഹോദരന്‍ ആത്മഹത്യചെയ്യില്ലെന്നും കസ്റ്റഡി മരണമാണെന്നും ചൂണ്ടിക്കാട്ടി ഉന്നതങ്ങളില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണമുണ്ടായില്ല. സെക്രട്ടേറിയറ്റിനു
മുന്നില്‍ ആരംഭിച്ച സത്യഗ്രഹസമരം ഇന്ന് 240 ദിനങ്ങള്‍ കടന്നു. എന്നിട്ടും നീതിദേവത കനിഞ്ഞില്ല.
2014 മേയ് 19ന് രാത്രി 11.30ന് പൂവാറില്‍ നിന്നു പാറശാല പൊലിസ് കസ്റ്റഡിയിലെടുത്ത ശ്രീജീവ് 21നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിക്കുകയായിരുന്നു. 2013ലെ മോഷണക്കേസിന്റെ പേരിലാണ് ഒരു വര്‍ഷത്തിനു ശേഷം പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വിഷം കഴിച്ചെന്നു പറഞ്ഞ് ശ്രീജീവിനെ പൊലിസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചശേഷമാണു വീട്ടുകാര്‍ കസ്റ്റഡി വിവരം അറിയുന്നത്. അമ്മയും മൂന്ന് ആണ്‍മക്കളും ഒരു പെണ്‍കുട്ടിയും അടങ്ങുന്ന കുടുംബത്തിന്റെ നെടുംതൂണായിരുന്നു ശ്രീജീവ്.
ആത്മഹത്യയായി ചിത്രീകരിച്ച് കേസ് അവസാനിപ്പിക്കാന്‍ ശ്രമിച്ച മരണം പൊലിസ് മര്‍ദനമേറ്റാണെന്ന് പൊലിസ് കംപ്ലെയിന്റ് അതോറിറ്റിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പുതിയ അന്വേഷണസംഘത്തെ നിയമിക്കാനും പ്രതികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടിയെടുക്കാനും കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും അതോറിറ്റി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.
പാറശാല സി.ഐ ആയിരുന്ന ഗോപകുമാര്‍, എ.എസ്.ഐ ഫിലിപ്പോസ് എന്നിവര്‍ക്കു മരണത്തില്‍ നേരിട്ടു പങ്കുണ്ടെന്നും അതോറിറ്റി കണ്ടെത്തി. നഷ്ടപരിഹാരത്തുക കുറ്റക്കാരില്‍ നിന്ന് ഈടാക്കി അമ്മ രമണി, സഹോദരന്‍ ശ്രീജിത്ത് എന്നിവര്‍ക്കു നല്‍കണമെന്നുമായിരുന്നു ഉത്തരവ്. ഉത്തരവിറങ്ങി 10 ദിവസത്തിനകം അന്വേഷണം ആരംഭിക്കണം, നഷ്ടപരിഹാരത്തുക ഉടന്‍ കൈമാറണമെന്നുമായിരുന്നു ശുപാര്‍ശ. എന്നാല്‍ ശുപാര്‍ശ വന്ന് 11 ആഴ്ച പിന്നിട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ശ്രീജിത്ത് പറഞ്ഞു.
ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനെ ജൂലൈ നാലിന് കണ്ടെങ്കിലും പരിഹാരം ഉടനുണ്ടാകുമെന്ന വാക്കാലുള്ള ഉറപ്പു മാത്രമാണ് നല്‍കിയത്. കുറ്റക്കാരെ ശിക്ഷിക്കാതെയും നഷ്ടപരിഹാരം ലഭിക്കാതെയും സമരത്തില്‍ നിന്നു പിന്മാറില്ലെന്നാണ് ശ്രീജിത്തിന്റെ നിലപാട്. ശ്രീജീവിന്റെ മരണത്തോടെ വീട്ടിലെ അവസ്ഥ മോശമായിരിക്കുകയാണ്.
ശ്രീജിത്ത് സമരം തുടങ്ങി 106-ാം ദിവസം കൂലിപ്പണിക്കാരനായ മൂത്ത സഹോദരന് വാഹനാപകടത്തില്‍ ഗുരുതരപരുക്കേറ്റു. ഇപ്പോള്‍ പണിക്കുപോകാന്‍ പറ്റാത്ത
അവസ്ഥയാണ്. ഹോട്ടലില്‍ ഉണ്ടായിരുന്ന താല്‍ക്കാലിക ജോലി ഉപേക്ഷിച്ചാണ് ശ്രീജിത്ത് നീതിക്കുവേണ്ടിയുള്ള പോരാട്ടം ആരംഭിച്ചിരി
ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."