HOME
DETAILS
MAL
ഷെയിന്‍ നിഗം വിഷയത്തില്‍ അമ്മ ഇടപെടുന്നു; യോഗത്തിലേക്ക് വിളിപ്പിക്കും
backup
December 29 2019 | 05:12 AM
കൊച്ചി: നടന് ഷെയ്ന് നിഗത്തെ ചലച്ചിത്ര താര സംഘടനയായ അമ്മ വിളിച്ചുവരുത്തും. അമ്മയുടെ എക്സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ജനുവരി ഒമ്പതിന് ചേരുന്നുണ്ട്. ഈ യോഗത്തിലേക്ക് ഷെയ്നെ കൂടി വിളിച്ചുവരുത്തി പ്രശ്നപരിഹാരത്തിനാണ് സംഘടന ശ്രമിക്കുന്നത്.
മനോരോഗി പരാമര്‍ശത്തില്‍ അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ എന്നിവര്‍ക്ക് സമര്‍പ്പിച്ച കത്തില്‍ ഷെയ്ന് ഖേദം പ്രകടിപ്പിച്ചിരുന്നു. തന്റെ പ്രസ്താവനയില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മനപൂര്‍വ്വമായല്ല പരാമര്‍ശം നടത്തിയതെന്നുമാണ് ഷെയിന്‍ കത്തില്‍ പറഞ്ഞിരുന്നത്.
അതേസമയം ഷെയ്നുമായി നേരിട്ടൊരു ചര്‍ച്ചയ്ക്ക് തങ്ങള്‍ ഇപ്പോഴില്ലെന്ന നിലപാടിലാണ് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."