ഹര്‍ത്താല്‍ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് അനില്‍ അക്കര
വടക്കാഞ്ചേരി: ജീവിതനൈരാശ്യം മൂലം ഒരാള്‍ ആത്മഹത്യ ചെയ്ത സംഭവം പോലും വില കുറഞ്ഞ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കുന്ന ബി.ജെ.പിയുടെ നിലപാടിന്റെ ഭാഗമായി നടത്തിയ ഹര്‍ത്താല്‍ തികഞ്ഞ ജനദ്രോഹമാണെന്നും സമാധാനപരമായിജീവിക്കാനുള്ള അവകാശത്തിന് മേലുള്ള കടന്ന് കയറ്റമാണെന്നും ആരോപിച്ച് അനില്‍ അക്കര എം.എല്‍.എ വേറിട്ട പരിപാടിയുമായി രംഗത്തെത്തി.
നിയമസഭാ സമ്മേളനം കഴിഞ്ഞ് ജന്മശതാബ്ദി എക്‌സ്പ്രസില്‍ ഇന്നലെ രാവിലെ 11.30ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ എം.എല്‍.എ പുറനാട്ടുകരയിലെ 10 കിലോമീറ്റര്‍ അകലെയുള്ള വസതിയിലേക്ക് കാല്‍ നടയായാണ് പോയത്. ഇത് സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള തന്റെ പ്രതിഷേധമാണെന്ന് പ്രഖ്യാപിച്ചായിരുന്നു പദയാത്ര. എം.എല്‍.എയുടെ പ്രതിഷേധത്തില്‍ കണ്ണികളാകാന്‍ ഇന്നലെ രാവിലെ തന്നെ നിരവധി പ്രവര്‍ത്തകര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തി. അണികള്‍ എം.എല്‍.എ യെ മുദ്രാവാക്യം മുഴക്കി സ്വീകരിച്ചപ്പോള്‍ എം.എല്‍.എ അത് തടഞ്ഞു. തുടര്‍ന്ന് മുദ്രാവാക്യങ്ങളില്ലാതെയായിരുന്നു പത്ത് കിലോമീറ്റര്‍ പദയാത്ര. മുന്‍ എം.എല്‍.എ പി.എ മാധവന്‍, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരായ സി.സി ശ്രീകുമാര്‍, കെ.വി ദാസന്‍, കോണ്‍ഗ്രസ് നേതാക്കളായ ജോസഫ് ടാജറ്റ്, എന്‍.കെ സുധീര്‍, രാജേന്ദ്രന്‍ അരങ്ങത്ത്, കെ. അജിത്കുമാര്‍, എന്‍.എ സാബു, ജി. ജോ കുരിയന്‍, ജിമ്മി ചൂണ്ടല്‍, സി. വി. കുരിയാക്കോസ്, സുനില്‍ ലാലൂര്‍, അഡ്വ. ടി.എസ് മായാ ദാസ്, സൗമ്യാ മായാദാസ്, പ്രെ. അരുണ്‍ കരിപ്പാല്‍, പി.ആര്‍ ജയചന്ദ്രന്‍, അഡ്വ.സി. വിജയന്‍ എന്നിവരും പദയാത്രയില്‍ കണ്ണികളായി.
പദയാത്ര പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം സ്‌കൂളിലെ ഗാന്ധി സ്മൃതി കുടീരത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച് സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."