പ്രതിഷേധങ്ങള്‍ അതിരുകടക്കരുത്; കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പൗരത്വഭേദഗതിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ അതിരുകടക്കരുതെന്ന് സര്‍വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്. അതിരുവിട്ടു നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ തുടര്‍സമരപരിപാടികള്‍ ആലോചിക്കാന്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
നേരത്തെ കണ്ണൂര്‍ സര്‍വകലാശാല ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധമുണ്ടായിരുന്നു. ചരിത്രകാരന് ഇര്ഫാന് ഹബീബ് അടക്കമുള്ളവര്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചിരുന്നു.
യോഗത്തില്‍, വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിഷേധിക്കുന്നവര്‍ക്കെതിരെയുള്ള പൊലിസ് നടപടി അവസാനിപ്പിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ സംയുക്ത പ്രക്ഷോഭത്തിന്റെ കാര്യത്തില്‍ സര്‍വകക്ഷിയോഗത്തില്‍ ധാരണയായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."