ഹര്‍ത്താല്‍ ദിനത്തില്‍ സദ്യ വിളമ്പി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍
ആലത്തൂര്‍: അപ്രതീക്ഷിത ഹര്‍ത്താലില്‍ വലഞ്ഞ ശബരിമല തീര്‍ഥാടകര്‍ക്ക് ഉച്ചഭക്ഷണമൊരുക്കി ഡി.വൈ.എഫ്.ഐ എരിമയൂര്‍ മേഖലാ കമ്മിറ്റി. ബി.ജെ.പി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ തീര്‍ഥാടകരായ അയ്യപ്പഭക്തര്‍ ബുദ്ധിമുട്ടിയെന്നതിനാലാണ് ഭക്ഷണമൊരുക്കിയത്.
ശബരിമല തീര്‍ഥാടകരെ ഹര്‍ത്താലില്‍നിന്നും ഒഴിവാക്കിയിരുന്നെങ്കിലും ഹോട്ടലുകളെല്ലാം അടഞ്ഞുകിടന്നിരുന്നത് സ്വാമിമാരെ വലച്ചു. ദേശീയപാതയ്ക്കു സമീപം കെ.ടി.ഡി.സി റസ്റ്റോറന്റിന്റെ പരിസരത്താണ് ആല്‍മരത്തണലില്‍ പായവിരിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഉച്ചഭക്ഷണം വിളമ്പിയത്. കേരളത്തിലെയും ഇതരസംസ്ഥാനങ്ങളിലേയുമുള്‍പ്പടെ 350 സ്വാമിമാര്‍ക്ക് ഭക്ഷണം നല്‍കി.
ഭക്ഷണം പാകംചെയ്യാന്‍ സംവിധാനമില്ലാതെ ഹോട്ടലുകളെ ആശ്രയിച്ച് യാത്രതുടങ്ങിയ തങ്ങള്‍ ഹര്‍ത്താല്‍ ദിനത്തില്‍ പട്ടിണിയാവുമെന്നാണ് കരുതിയതെന്നും യുവജനങ്ങളുടെ ഈ പ്രവൃത്തി തങ്ങളുടെ മനസ് നിറച്ചെന്നും സ്വാമിമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."