HOME
DETAILS
MAL
നിയമസഭയുടെ അടിയന്തര സമ്മേളനം ചൊവ്വാഴ്ച്ച; പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കും
backup
December 29 2019 | 10:12 AM
തിരുവനന്തപുരം: കേരള നിയമസഭയുടെ അടിയന്തര സമ്മേളനം മറ്റന്നാള്‍ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുന്നതിന് ഇന്ന് ചേര്‍ന്ന ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
പൗരത്വ നിയമഭേദഗതിക്കെതിരെ സഭ സംയുക്ത പ്രമേയം പാസാക്കും. ഇതോടൊപ്പം പട്ടികജാതി- പട്ടിക വര്‍ഗ്ഗ സംവരണം പത്ത് വര്‍ഷത്തേക്ക് കൂടി തുടരുന്നതിനും നിയമസഭ അംഗീകാരം നല്‍കും. നിയമ നിര്‍മ്മാണ സഭകളിലെ ആംഗ്ലോ ഇന്ത്യന്‍ സംവരണം ഒഴിവാക്കിയതിനെതിരെയും നിയമസഭ പ്രമേയം പാസാക്കും.
ഇന്നു ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ കേരള നിയമസഭ ചേര്‍ന്ന് പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."