യാഥാര്‍ഥ്യമാകാതെ കൊല്ലങ്കോട് ഫയര്‍ സ്റ്റേഷന്‍
പുതുനഗരം: കൊല്ലങ്കോട്ട് ഫയര്‍ സ്റ്റേഷന്‍ ആവശ്യത്തിന് പരിഹാരമാകാതെ രണ്ടുപതിറ്റാണ്ടുകള്‍ പിന്നിടുന്നു. കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി, പല്ലശ്ശന, പട്ടഞ്ചേരി, നെന്മാറ എന്നീ പഞ്ചായത്തുകള്‍ക്ക് ഗുണകരമാകുന്ന ഫയര്‍ സ്റ്റേഷന്‍ കൊല്ലങ്കോട്ട് സ്ഥാപിക്കണമെന്ന രണ്ടുപതിറ്റാണ്ടുകളായുള്ള ജനപ്രതിനിധികളുടെ ആവശ്യം ഫയലില്‍ കുടുങ്ങി. ഇത് അപകടങ്ങളുടെ ആഴം വര്‍ധിക്കുവാനും ഇടയാക്കി.
കെ.എ ചന്ദ്രന്‍, വി. ചെന്താമരാക്ഷന്‍ എന്നീ എം.എല്‍.എമാരുടേയും നിലവിലെ എം.എല്‍.എ കെ. ബാബുവുവിന്റെയും നിരന്തരമായ ആവശ്യങ്ങള്‍ക്കൊടുവില്‍ കൊല്ലങ്കോട് സബ്ട്രഷറിക്കുസമീപം അര ഏക്കര്‍ സ്ഥലം ഫയര്‍ സ്റ്റേഷനുവേണ്ടി അനുവദിച്ചെങ്കിലും കെട്ടിടം നിര്‍മിക്കുന്നതിനാവശ്യമായ മരങ്ങള്‍ മുറിച്ചുമാറ്റുന്നതില്‍ വനംവകുപ്പുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതിനാല്‍ പദ്ധതി വീണ്ടും നീളുകയാണ്.
എന്നാല്‍ ഫയര്‍ സ്റ്റേഷനുവേണ്ടി സര്‍ക്കാര്‍ 3.25 കോടി വകയിരുത്തീട്ടുണ്ടെന്നും ട്രഷറിക്കുസമീപത്തുള്ള സ്ഥലത്ത് സ്റ്റേഷന്‍ കെട്ടിടം സ്ഥാപിക്കുന്നത് വൈകുകയാണെങ്കില്‍ താല്‍ക്കാലികമായ സ്ഥലത്ത് ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് സ്ഥലം പരിശോധിച്ച് നടപടികള്‍ പുരോഗമിക്കുന്നതായാണ് അധികൃതര്‍ പറയുന്നത്.
എന്നാല്‍ ഇതിനായി ബംഗ്ലാമേട് പാലക്കോട്ടില്‍ കുളത്തിനടുത്തുള്ള പ്രദേശം കണ്ടെത്തിയിട്ടുണ്ടെന്നും പ്രാഥമിക പരിശോധന അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ നടത്തിയതായും തിരുവനന്തപുരത്തുനിന്നുള്ള വകുപ്പുതല അംഗീകാരം ലഭിച്ചാല്‍ താല്‍ക്കാലികമായി ഫയര്‍ സ്റ്റേഷന്‍ കൊല്ലങ്കോട് പാലക്കോട്ടില്‍ സ്ഥാപിക്കുമെന്നും അധികൃതര്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇവയൊന്നും നടന്നില്ല. ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും മറ്റ് പ്രശ്‌നങ്ങളും ഉടനെ തീര്‍ത്ത് കൊല്ലങ്കോട്ട് ഫയര്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."