റൈസ് പുള്ളര്‍ തരാമെന്ന് പറഞ്ഞ് തട്ടിപ്പ്; ഇതര സംസ്ഥാന സ്വദേശി അറസ്റ്റില്‍
കൊച്ചി: അത്ഭുതസിദ്ധിയുള്ള റൈസ് പുള്ളര്‍ തരാമെന്നുപറഞ്ഞ് പലരില്‍നിന്നായി കോടികള്‍ തട്ടിയെടുത്ത ഇതര സംസ്ഥാന സ്വദേശി അറസ്റ്റില്‍. ആന്ധ്രപ്രദേശ് സ്വദേശി മദനമോക്ഷ രാജു(36)വിനെ യാണ് കാലടി പോലിസ് അറസ്റ്റു ചെയ്തത്.
എം.ബി.എ ബിരുദധാരിയും ഉന്നത വിദ്യാഭ്യാസവുമുള്ള പ്രതി തന്റെ യഥാര്‍ത്ഥ പേരും വിലാസവും മറച്ചുവച്ച് ജോണ്‍ മില്‍ട്ടണ്‍ എന്നപേരില്‍ വ്യാജ ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചാണ് തട്ടിപ്പ് നടത്തിയത്. ഫോണിലൂടെ ആള്‍ക്കാരുമായി ബന്ധപ്പെട്ട് അത്ഭുതശക്തിയുള്ള റൈസ്പുള്ളര്‍ ഇറീഡിയം അടങ്ങിയ ചെമ്പ് കുടം തന്റെ കൈവശമുണ്ടെന്ന് വിശ്വസിപ്പിച്ച് ഉപഭോക്താക്കള്‍ളില്‍ നിന്ന് പണം തട്ടുകയാണ് ഇയാളുടെ രീതി.
ഇത്തരത്തില്‍ കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നായി ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്. ഇങ്ങനെ നല്‍കുന്ന യന്ത്രം പിന്നീട് മറ്റൊരു കമ്പനിക്ക് മറച്ചുവില്‍ക്കുകയാണെങ്കില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് 100 ഇരട്ടി തുകവരെ തിരികെ ലഭിക്കുമെന്നും ഇയാള്‍ വിശ്വസിപ്പിക്കുന്നു . ആഡംബരകാറില്‍ നടന്നും ആഡംബരഹോട്ടലുകളില്‍ മീറ്റുങ്ങുകള്‍ നടത്തിയുമാണ് പ്രതി ആളുകളെ വലയിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."