കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍: സര്‍ക്കാര്‍ ധവളപത്രമിറക്കണമെന്ന് ജനപക്ഷം
കോട്ടയം: കേന്ദ്രസര്‍ക്കാര്‍ പണം അനുവദിച്ച് കേരളത്തില്‍ നടപ്പാക്കിത്തുടങ്ങുകയും പാതിവഴിയില്‍ മുടങ്ങിക്കിടക്കുകയും ചെയ്യുന്ന ക്രേന്ദ്രാവിഷ്‌കൃത പദ്ധതികളെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ധവളപത്രമിറക്കണമെന്ന് കേരള ജനപക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറി മാലേത്ത് പ്രതാപചന്ദ്രന്‍ ആവശ്യപ്പെട്ടു.
ലോകോത്തര കാര്‍ഷിക വിദഗ്ദന്‍ ഡോ.സ്വാമിനാഥന്റെ റിപ്പോര്‍ട്ടിന്റെയടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അനുവദിച്ച കുട്ടനാട് പാക്കേജ് ഒന്നാംഘട്ട നടത്തിപ്പിലെ ക്രമക്കേടുകളെ കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട സ്ഥലം എം.എല്‍.എ ഇപ്പോള്‍ മന്ത്രിയായിട്ടും അന്വേഷണമില്ല.
ഇടുക്കി പാക്കേജും പാഴാക്കി. പമ്പാ ശുചീകരണ പദ്ധതി നടപ്പാക്കിയതില്‍ സംഭവിച്ച അനാസ്ഥ കാരണം കേന്ദ്രസര്‍ക്കാരിന്റെ പക്കല്‍നിന്നും തുടര്‍പണലഭ്യത അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.
വിവിധ വകുപ്പുകളുടെ മേല്‍ നോട്ടത്തില്‍ നടപ്പാക്കേണ്ട നിരവധി കേനദ്രാവിഷ്‌കൃത പദ്ധതികളും ലക്ഷ്യം കണ്ടിട്ടില്ല. സാധാരണ ജനങ്ങള്‍ക്ക് പ്രയോജനം കിട്ടേണ്ടവയാണ് ഇതെല്ലാം.
വകുപ്പുകളും ഉദ്യോഗസ്ഥരും തമ്മില്‍ കൃത്യമായ ഏകോപനമില്ലാത്തതിനാല്‍ പണം പാഴായി നഷ്ടപ്പെട്ട കേന്ദ്രപദ്ധതികള്‍ നിരവധിയാണ്.
കേന്ദ്രവിഷ്‌കൃത പദ്ധതികളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് ജനങ്ങളെ അറിയിക്കുവാന്‍ നിജസ്ഥിതി വിവരങ്ങളടങ്ങുന്ന ആധികാരിക രേഖയായ ധവളപത്രമിറക്കേണ്ടത് അനിവാര്യമാണെന്നും മാലേത്ത് പ്രതാപചന്ദ്രന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."