HOME
DETAILS
MAL
ജാമ്യ വ്യവസ്ഥ ലംഘിച്ചു; രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്
backup
December 15 2018 | 08:12 AM
റാന്നി: പമ്പ പൊലിസ് സ്റ്റേഷന് പരിധിയില്‍ പൊലിസുകാരെ തടഞ്ഞുവെന്ന കേസില്‍ രാഹുല്‍ ഈശ്വറിനെ അറസറ്റ് ചെയ്യാന്‍ റാന്നി ഗ്രാമ ന്യായാലയ കോടതി ഉത്തരവിട്ടു. ജാമ്യവ്യവസ്ഥ ലംഘിച്ചതിനാലാണ് അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. രണ്ടു മാസം എല്ലാ ശനിയാഴ്ച്ചയും പൊലിസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്നായിരുന്നു ജാമ്യവ്യവസ്ഥ.
കഴിഞ്ഞ ശനിയാഴ്ച ഒപ്പിടാന്‍ രാഹുല്‍ ഈശ്വര്‍ എത്തിയില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലിസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
അതേസമയം, പൊലിസ് വ്യക്തിവിരോധം തീര്‍ക്കുകയാണെന്ന് രാഹുല്‍ ഈശ്വര്‍ ആരോപിച്ചു. റാന്നി കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."