HOME
DETAILS

കര്‍ഷകര്‍ക്ക് കംപ്യൂട്ടര്‍ പരിശീലനം നല്‍കി

  
backup
August 09, 2016 | 7:00 PM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b4%82%e0%b4%aa%e0%b5%8d%e0%b4%af%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f


പാലക്കാട് : കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി കാര്‍ഷികരംഗം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ നിന്നും തിരഞ്ഞെടുത്ത മുപ്പത് കര്‍ഷകര്‍ക്കായി കംപ്യൂട്ടര്‍ പരിശീലനം നല്‍കി. മലമ്പുഴ പ്രാദേശിക കാര്‍ഷിക വിജ്ഞാന പരിശീലനകേന്ദ്രത്തിലാണ് പരിശീലനം നടന്നത്. കമ്പ്യൂട്ടറിന്റെ അടിസ്ഥാന വിവരം മുതല്‍ കാര്‍ഷിക മേഖലയിലെ പുതിയ വെബ്‌സൈറ്റുകളും പോര്‍ട്ടലുകളും ഓണ്‍ലൈന്‍ സംബന്ധിച്ച വിവരങ്ങളും പരിശീലന പരിപാടിയില്‍ കര്‍ഷകര്‍ക്ക് പകര്‍ന്നു കിട്ടി. പഠിതാക്കളുടെ ഇ.മെയില്‍ ശേഖരിച്ച് കൂട്ടായ്മയും രൂപപ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ കാര്‍ഷിക വിപണി, കാലാവസ്ഥ, വില പ്രവചനം, രോഗകീട മുന്നറിയിപ്പ്, വളപ്രയോഗം തുടങ്ങി കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിശീലനത്തിലൂടെ കര്‍ഷകര്‍ക്ക് പകര്‍ന്ന് കിട്ടി. കാര്‍ഷിക സര്‍വ്വകലാശാലയിലെ ഐ.ടി വിദഗ്ദരായ ഡോ.സക്കീര്‍ ഹുസൈന്‍, ഡോ.അഹമ്മദ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. സമാപന പരിപാടി കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ ടി. ഗിരിജ ഉദ്ഘാടനം ചെയ്തു. കൃഷി അസി.ഡയറക്ടര്‍ വി.സുരേഷ് കുമാര്‍ പ്രസംഗിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം

Kerala
  •  9 days ago
No Image

20 ബോഗികള്‍, 1452 ആളുകള്‍; കേന്ദ്രത്തിനെതിരായ സമരത്തിന് ഡല്‍ഹിയില്‍ പോകാന്‍ ട്രെയിന്‍ വാടകയ്‌ക്കെടുത്ത് സി.പി.ഐ

Kerala
  •  9 days ago
No Image

സുപ്രഭാതം പ്രചരണ കാംപയിൻ: സഊദിയിൽ തുടക്കമായി

Saudi-arabia
  •  9 days ago
No Image

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയുടെ ശിക്ഷാവിധി നാളത്തേക്ക് മാറ്റി

Kerala
  •  9 days ago
No Image

ഗവ. പ്ലീഡര്‍ നിയമനത്തില്‍ ചട്ടലംഘനമില്ലെന്ന് മുഖ്യമന്ത്രി; 'ബുദ്ധിജീവിയല്ല, സാധാരണക്കാരന്‍'; പി രാജീവിനും മറുപടി

Kerala
  •  9 days ago
No Image

ഓസ്‌ട്രേലിയയില്‍ വാഹനാപകടം: മലയാളി വിദ്യാര്‍ത്ഥി മരിച്ചു

International
  •  9 days ago
No Image

ഡ്രസ്സിങ് റൂമില്‍ വച്ച് പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 5.63 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കി ഡൊണാള്‍ഡ് ട്രംപ്

International
  •  9 days ago
No Image

പത്തനംതിട്ടയിലെ യുവതിയുടെ ആത്മഹത്യ; ആണ്‍സുഹൃത്ത് അറസ്റ്റില്‍ 

Kerala
  •  9 days ago
No Image

നവി മുംബൈ വിമാനത്താവളത്തില്‍ നിന്ന് അബൂദബിയിലേക്ക് ആദ്യ അന്താരാഷ്ട്ര സര്‍വീസ്; പ്രവാസി യാത്രക്കാര്‍ക്ക് പുതിയ അവസരം

uae
  •  9 days ago
No Image

വേഗത്തില്‍ എഴുതിയില്ല; ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപിക അടിച്ചു പരുക്കേല്‍പ്പിച്ചതായി പരാതി

Kerala
  •  9 days ago