രാമക്ഷേത്ര നിര്‍മാണം, ഓര്‍ഡിനന്‍സിനെ പിന്തുണക്കില്ല: ജെ.ഡി.യു
പട്‌ന: ബി.ജെ.പിയുടെ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സഖ്യകക്ഷിയായ ജെ.ഡി.യു കടുത്ത നിലപാടിലേക്ക്. രാമക്ഷേത്ര നിര്‍മാണമെന്ന വിഷയം ഉയര്‍ത്തിയിട്ടില്ലെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വിജയിക്കാനാകില്ലെന്നു പറഞ്ഞ ജെ.ഡി.യു, ഇതിനായി ഓര്‍ഡിനന്‍സു കൊണ്ടുവരികയാണെങ്കില്‍ അനുകൂലിക്കില്ലെന്നും വ്യക്തമാക്കി.
രാമക്ഷേത്ര നിര്‍മാണത്തിനുള്ള ബി.ജെ.പിയുടെ ഓര്‍ഡിനന്‍സിനെ അംഗീകരിക്കാന്‍ ജെ.ഡി.യുവിന് ഒരു തരത്തിലുള്ള ബാധ്യതയുമില്ലെന്നു പാര്‍ട്ടി ഓര്‍ഗനൈസേഷനല്‍ ജന. സെക്രട്ടറി ആര്‍.സി.പി സിങ് പറഞ്ഞു. ക്ഷേത്രനിര്‍മാണത്തിനായി ഏതു തരത്തിലുള്ള ഓര്‍ഡിനന്‍സു കൊണ്ടുവന്നാലും അത് അംഗീകരിക്കില്ലെന്ന് ജെ.ഡി.യു ദേശീയ വൈസ് പ്രസിഡന്റ് പ്രശാന്ത് കിഷോറും വ്യക്തമാക്കി. 2014ല്‍ ബി.ജെ.പി അധികാരത്തില്‍ വന്നതു രാമക്ഷേത്രം ഉയര്‍ത്തിക്കാട്ടിയായിരുന്നു.
ഇത്തവണയും അവര്‍ അതിനുള്ള ശ്രമത്തിലാണ്. അവരുടെ ജനകീയത രാമക്ഷേത്രത്തില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. എന്നാല്‍ ഇതിനെ പ്രതിരോധിച്ചുകൊണ്ട് ബി.ജെ.പി ബിഹാര്‍ ഘടകവും രംഗത്തെത്തി. ബി.ജെ.പിയുടെ പ്രകടനപത്രികയില്‍ വ്യക്തമാക്കിയതാണ് രാമക്ഷേത്ര നിര്‍മാണം എന്നത്. അതുകൊണ്ട് ക്ഷേത്ര നിര്‍മാണം ഉടന്‍ തുടങ്ങുമെന്നും ബി.ജെ.പി ബിഹാര്‍ യൂനിറ്റ് നേതൃത്വം വ്യക്തമാക്കി. സാമൂഹിക ഐക്യവും സാമുദായിക സഹകരണവുമാണ് ജെ.ഡി.യു ലക്ഷ്യംവയ്ക്കുന്നത്. അതിനുപകരമുള്ള ഏതു നിലപാടിനെയും ശക്തമായി പാര്‍ട്ടി എതിര്‍ക്കുമെന്നും ജെ.ഡി.യു വ്യക്തമാക്കി. രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് ബി.ജെ.പിയുടെ ബിഹാറിലെ പ്രമുഖ സഖ്യകക്ഷിയായ ജെ.ഡി.യു തുറന്ന അഭിപ്രായപ്രകടനം നടത്തുന്നത്. വര്‍ഗീയതയെ ഒരുകാരണവശാലും പ്രോത്സാഹിപ്പിക്കുന്ന നയമല്ല സംസ്ഥാന സര്‍ക്കാരിന്റേതെന്ന് ജെ.ഡി.യു വക്താവ് നീരജ് കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."