മാല മോഷണം: രണ്ടുപേര്‍ പിടിയില്‍
തൃപ്രയാര്‍: ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നാലമ്പല ദര്‍ശനത്തിനെത്തിയ ഭക്തയുടെ ഒന്നര പവന്റെ സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ തമിഴ്നാട് സ്വദേശികളായ രണ്ടു സ്ത്രീകളെ വലപ്പാട് പൊലിസ് അറസ്റ്റ് ചെയ്തു. പാലക്കാട് കാഞ്ചിക്കോട് റെയില്‍വേ കോളനിയില്‍ താമസിക്കുന്ന രജനിയുടെ ഭാര്യ മേരി (35), മുരുകന്റെ ഭാര്യ റാണി (30) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ രാവിലെ ഒന്‍പതരയോടെ നാലമ്പല ദര്‍ശനം നടത്തുന്നതിനിടെ ചേര്‍ത്തല തുറവൂര്‍ സ്വദേശി കോട്ടപ്പള്ളി രാജപ്പന്റെ ഭാര്യയുടെ മാലയാണു കവര്‍ന്നത്. മാലയിലുണ്ടായിരുന്ന താലി നഷ്ടപ്പെട്ടിരുന്നില്ല. ക്ഷേത്രത്തിനകത്തുവച്ചു മാല കാണാതായതിനെ തുടര്‍ന്ന് വീട്ടമ്മ വിവരം പൊലിസിനെ അറിയിക്കുകയും സ്ത്രീകളെ കുറിച്ച് സംശയം പ്രകടിപ്പിക്കുകയുമായിരുന്നു.
തുടര്‍ന്ന് വലപ്പാട് എസ്.ഐ ഇ.ആര് ബൈജുവും സംഘവും ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ മാല മോഷ്ടിച്ചത് സമ്മതിക്കുകയുമായിരുന്നു. അതിനിടെ, ഇവര്‍ പേരുകള്‍ മാറ്റിപ്പറഞ്ഞ് കുറേനേരം പൊലിസിനെ വട്ടം കറക്കി.
മോഷണം പോയ മാല ഇവരില്‍നിന്നു കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. പ്രതികളെ കൊടുങ്ങല്ലൂര്‍ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."