സ്വകാര്യ മേഖലയിൽ ഉന്നത തസ്‌തികകളിൽ മുക്കാൽ ശതമാനം സഊദിവൽക്കരണം: കരട് നിർദേശത്തിന് അംഗീകാരം
റിയാദ്: സഊദിയിൽ സ്വകാര്യ മേഖലയിൽ വിദേശികൾക്ക് കൂടുതൽ തിരിച്ചടി നൽകി പുതിയ തീരുമാനത്തിന്റെ കരട് നിർദേശത്തിനു അംഗീകാരമായി. സ്വകാര്യ മേഖലയിൽ ഉന്നത തസ്‌തികകളിലെ സഊദിവൽക്കരണ തോത് നിലവിൽ നിന്നും മുക്കാൽ ശതമാനമാക്കി ഉയർത്തുന്നതിനുള്ള കരട് നിർദേശത്തിനു സഊദി ഉന്നതാധികാര സഭയായ സഊദി ശൂറാ കൗൺസിലാണ് അംഗീകാരം നൽകിയത്. സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്‌മ നിരക്ക് കുറക്കുന്നതിന് വേണ്ടി പുതിയ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കരട് നിയമാവലിക്ക് ശൂറാ കൗണ്‍സിലിനു കീഴിലുള്ള സാമൂഹ്യ കാര്യ, കുടുംബ യുവജന കമ്മിറ്റിയാണ് അംഗീകാരം നൽകിയത്.
തൊഴില്‍ നിയമത്തിലെ ഇരുപത്തിയാറാം അനുഛേദത്തില്‍ ദേദഗതി വരുത്തിയാണ് പുതിയ നിര്‍ദ്ദേശം കൂട്ടിചേര്‍ത്തത്. ഇതനുസരിച്ച് സ്വകാര്യ മേഖലയിലെ ഉന്നത തസ്‌തികളിലെ സഊദികൾ എഴുപത്തിയഞ്ച് ശതമാനമായിരിക്കണമെന്നാണ് ശിപാർശ. എന്നാൽ, ഏതെങ്കിലും തസ്‌തികയിലേക്ക് യോഗ്യരായ സ്വദേശികളെ ലഭിക്കാതെ വന്നാല്‍ ബന്ധപ്പെട്ട വകുപ്പുകളുടെ അംഗീകാരത്തോട് കൂടി മാത്രം താല്‍ക്കാലികമായി വിദേശിയെ നിയമിക്കാന്‍ അനുവാദം നല്‍കും. സഊദി വിഷൻ 2030 ലക്ഷ്യമാക്കുന്ന തൊഴിലില്ലായ്‌മ നിരക്ക് ഏഴ് ശതമാനമായി കുറക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് പുതിയ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."