ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം തുടങ്ങി; കേസ് അസ്വാഭാവിക മരണത്തിന്
ചെന്നൈ: മദ്രാസ് ഐ.ഐ.ടി പി.ജി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിനെ മരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചു. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കുടുംബവുമായി ബന്ധപ്പെടുന്നില്ലെന്നു ഫാത്തിമുടെ പിതാവ് ലത്തീഫ് പരാതിപ്പെട്ടിരുന്നു. വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ഐ.ഐ.ടിയിലെ അധ്യാപകര്‍ക്ക് പങ്കുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഡിസംബര്‍ 27നാണ് സി.ബി.ഐ കേസ് ഏറ്റെടുത്തത്. അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തതെന്നും റിപ്പോര്‍ട്ടുണ്ട്.
ഫാത്തിമയുടെ മരണം വിദഗ്ധ സമിതിയെകൊണ്ട് അന്വേഷിപ്പിക്കണമെന്നും ഐ.ഐ.ടിയില്‍ നടന്ന മരണങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്നും മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് തമിഴ്നാട് സര്‍ക്കാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും കാര്യമായി പുരോഗതിയുണ്ടായിരുന്നില്ല. അധ്യപകര്ക്കെതിരേ ആത്മഹത്യാ പ്രരണാ കുറ്റം തെളിയിക്കാനാവശ്യമായ തെളുവുകള്‍ ലഭിച്ചിട്ടില്ലെന്നായിരുന്നു തമിഴ്നാട് ആഭ്യന്തര മന്ത്രാലത്തിന്റെ റിപോര്‍ട്ട്.
കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഫാത്തിമയുടെ മാതാപിതാക്കളും കേരളത്തിലെ എം.പിമാരും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തര മന്ത്രി അമിത്ഷായെയും കണ്ടിരുന്നു. നവംബര്‍ എട്ടിനാണ് ഫാത്തിമ ലത്തീഫിനെ മദ്രാസ് ഐ.ഐ.ടി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് കാരണക്കാരായ അധ്യാപകരുടെ പേരുവെളിപ്പെടുത്തുന്ന കുറിപ്പും ഫാത്തിമയുടെ ഫോണില്‍ നിന്നും ലഭിച്ചിരുന്നു. മരണം ദേശ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."