സ്ഥലം ലഭ്യമാക്കിയാല്‍ ആനക്കയത്ത് സൂപ്പര്‍മാര്‍ക്കറ്റ്: മന്ത്രി
മലപ്പുറം: സ്ഥലം ലഭ്യമാക്കുകയാണെങ്കില്‍ ആനക്കയത്ത് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്. ആനക്കയം മാവേലി സ്റ്റോര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം പിടിച്ച് നിര്‍ത്തുന്നതില്‍ സപ്ലൈകോ ഫലപ്രദമായി ഇടപ്പെടുന്നുണ്ട്. മാവേലി സ്റ്റോറുകളില്ലാത്ത മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലും അവ ആരംഭിക്കുന്നതിനാവശ്യമായ നടപടിയും സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് ആദ്യ വില്പന നടത്തി. ആനക്കയം പഞ്ചായത്ത് പ്രസിഡന്റ് പി.ടി സുനീറ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ.എം നസീബ, പഞ്ചായത്ത് സ്ഥിരംസമിതി ചെയര്മാന് കുട്ടിയാപ്പു, ജില്ലാ സപ്ലൈ ഓഫിസര്‍ വി.വി സുനില, സപ്ലൈകോ റീജിയനല്‍ മാനേജര്‍ യു.മോളി, താലൂക്ക് സപ്ലൈ ഓഫിസര്‍ എന്‍. മിനി, സപ്ലൈകോ ഡിപ്പോ മാനേജര്‍ പി. കൃഷ്ണകുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."