കടലാടിപ്പാറ ഖനനം: ബി.ജെ.പി മുഖപത്രം സമരത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ശ്രമിക്കുന്നു: സി.പി.എം
നീലേശ്വരം: കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറയില്‍ ആശാപുര കമ്പനിയുടെ ഖനന നീക്കത്തിനെതിരേ പഞ്ചായത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നടത്തുന്ന സമരത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ഗൂഢനീക്കമുണ്ടെന്നു സംശയിക്കുന്നതായി സി.പി.എം. പഞ്ചായത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ഐക്യനിരയാണ് പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായ സമര സമിതി. ആ സമരസമിതിയുടെ നേതൃത്വത്തിലാണ് ഓഗസ്റ്റ് അഞ്ചിനു നടത്താന്‍ നിശ്ചയിച്ച പൊതുതെളിവെടുപ്പ് തടഞ്ഞത്. എന്നാല്‍ പൊതുതെളിവെടുപ്പ് തടഞ്ഞതിലൂടെ ജനങ്ങളുടെ അവസരം നഷ്ടപ്പെടുത്തിയതു സി.പി.എം ആണെന്ന ബി.ജെ.പി മുഖപത്രത്തിലെ വാര്‍ത്ത രാഷ്ട്രീയ ലാഭത്തിനു വേണ്ടിയുള്ളതാണെന്നു സി.പി.എം നീലേശ്വരം ഏരിയാ സെക്രട്ടറി ടി.കെ രവി ആരോപിച്ചു.
എന്‍.ഒ.സി റദ്ദ് ചെയ്യണമെന്നും തെളിവെടുപ്പു മാറ്റണമെന്നും ആവശ്യപ്പെട്ട് സര്‍വകക്ഷി സമര സമിതിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയേയും മറ്റു മന്ത്രിമാരെയും കാണാന്‍ പോയപ്പോള്‍ ബി.ജെ.പി നേതാക്കളായ അഡ്വ. കെ. രാജഗോപാല്‍, എസ്.കെ ചന്ദ്രന്‍ എന്നിവരുമുണ്ടായിരുന്നു. ബി.ജെ.പിയുടെ ജില്ലാ നേതാവ് അഡ്വ. ശ്രീകാന്ത് വിവിധ ഘട്ടങ്ങളില്‍ സമര കേന്ദ്രത്തിലെത്തി സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചിരുന്നു.
ഐക്യ സമരസമിതിയുടെ മാതൃകാപരമായ കൂട്ടായ്മ തകര്‍ക്കാനുള്ള ഏതു നീക്കവും ആശാപുര കമ്പനിയോടുള്ള അനുകൂല മാനസികാവസ്ഥയാണ് വെളിവാക്കുന്നതെന്നും സി.പി.എം പ്രസ്താവനയില്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."